Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഇവിടെ അസുഖകരമായത് എന്തോ സംഭവിക്കാന്‍ പോകുന്നു…കൊട്ടിയൂര്‍ പള്ളിയിലെ ധ്യാനത്തില്‍ വട്ടായിലച്ചന്‍ നടത്തിയ പ്രവചനം ശരിയായി ഒടുവില്‍ വികാരിയച്ചന്‍ പിടിയിലായപ്പോള്‍ ഞെട്ടിയത് ഇടവകക്കാര്‍ !

Next: മെത്രാന്‍റെ 4 ഫോണ്‍കോളുകള്‍ കൊണ്ട് ഏത് വാര്‍ത്തയും തമസ്കരിച്ചിരുന്ന കാലഘട്ടമല്ലിത് . മനോരമയും ദീപികയും മാതൃഭൂമിയും കേരളകൗമുദിയും ഒതുക്കിത്തുതീര്‍ത്ത സംഭവങ്ങള്‍ വാര്‍ത്താമുറികളില്‍ പ്രവര്‍ത്തിച്ചവര്‍ക്കറിയാം.ഈ ഇരപിടിയന്മാരെ നോക്കിയാണോ വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന് ക്രിസ്തു ആക്രോശിച്ചത് ?
$
0
0

കണ്ണൂര്‍:ഇവിടെ അസുഖകരമായത് എന്തോ സംഭവിക്കാന്‍ പോകുന്നു…!എന്ന് ലോക പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായാ ഫാ.സേവ്യര്‍ഖാന്‍ വട്ടായിയില്‍ പ്രവചിച്ചിരുന്നു….ദൈവത്തിന്റെ വെളിപ്പെടുത്തലുകള്‍ ധ്യാനമധ്യെ പുറത്തുവരുന്നതും അത് പിന്നീട് ശരിയായി മാറുന്നതും വിശ്വാസികള്‍ക്ക് സുപരിചിതമായി മാറി ഇവിടെ കൊട്ടിയൂരിലെ നീണ്ടുനോക്കി ഇടവക ജനത്തിനും . ഈ വര്‍ഷം ആദ്യം കൊട്ടിയൂര്‍ സെന്റ്‌. സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടന്ന വാര്‍ഷിക ധ്യാനത്തില്‍ സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ ഇതുപോലൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു -ഇവിടെ എന്തോ അസുഖകരമായത് സംഭവിക്കാന്‍ പോകുന്നു. കരുതിയിരിക്കുക .എന്നായിരുന്നു അത്.എന്നാല്‍ അത് ഇങ്ങനെ അച്ചട്ടാവുമെന്ന് ആരും കരുതിയില്ല. ആ ധ്യാനത്തിന്റെ മുഖ സംഘാടകനായിരുന്ന റോബിന്‍ വടക്കുഞ്ചേരിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായത്. ധ്യാനം നടക്കുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു. ആ വിവരം റോബിനും അറിയാമായിരുന്നുവെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത് .

എന്നാല്‍ അതൊക്കെ പുഷ്പം പോലെ കൈകാര്യം ചെയ്ത് ഗര്‍ഭമൊക്കെ വേറാരുടെയെങ്കിലും തലയില്‍ കൊടുക്കാമെന്നായിരുന്നത്രെ വികാരിയച്ചനായ റോബിന്‍ കരുതിയിരുന്നത്. ” ദൈവം അങ്ങനെ നിരപരാധികളെ ക്രൂശില്‍ തറയ്ക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും ഉപ്പു തിന്നയാള്‍ തന്നെ വെള്ളം കുടിയ്ക്കു”മെന്നുമായിരുന്നു അന്ന് ധ്യാനമധ്യെ വട്ടായിലച്ചന് വെളിപ്പെടുത്തലുണ്ടായതെന്ന് ഇടവകക്കാര്‍ക്ക് ഇപ്പോഴാണത്രെ മനസിലായത്.father1

പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായി പ്രസവിച്ചത്. ഈ സ്കൂളിന്റെ മാനേജര്‍ ആയിരുന്നു ഇടവക വികാരിയായ റോബിന്‍ അച്ചന്‍. പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും വൈദികനെ രക്ഷപെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെയും കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. വൈദികനെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടക്കുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ വിവരം പുറംലോകം അറിയാതെ പോയെങ്കിലും നാട്ടുകാരില്‍ ചിലര്‍ രഹസ്യമായി ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുട്ടിയുമായി സംസാരിച്ചപ്പോഴാണ് വൈദികന്റെ ക്രൂരത പുറത്തുവന്നത്. ഒളിവില്‍ പോയ വൈദികനെ തിങ്കളാഴ്ചയാണ് തൃശ്ശൂര്‍ ചാലക്കുടിയില്‍നിന്ന് പൊലീസ് പിടികൂടിയത് അറസ്റ്റിലായതോടെ ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ പൊയ്മുഖമാണ് നാട്ടുകാര്‍ക്ക് മുന്നില്‍ തകര്‍ന്നത്. കര്‍ക്കശക്കാരനായ വികാരിയെ ഇടവകകാര്‍ക്ക് ബഹുമാനമായിരുന്നു. ചില കാര്യങ്ങളില്‍ ഫാദറിനോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഈ കാര്‍ക്കശ്യം കൊണ്ട് തന്നെപുറത്ത് പറയാന്‍ ആരും ധൈര്യപെട്ടിരുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇയാള്‍ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.fr-robin-vadakkumchery-sisubhavan

അതേസമയം കൊട്ടിയൂരില്‍ പള്ളിയില്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ വൈദികന്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കിയ കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിനും വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രികള്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ഹോസ്പിറ്റലിനും ദത്തെടുക്കല്‍ കേന്ദ്രത്തിനുമെതിരെ കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗ വിവരവും പ്രസവവും മറച്ചുവെച്ചതിനാണ് കുറ്റം ചാര്‍ത്തിയിരിക്കുന്നത്. രണ്ട് കന്യാസ്ത്രീമാരുള്‍പെടെ മൂന്ന് പ്രതികളെ പൊലീസ് നാളെ അറസ്റ്റ് ചെയ്തേക്കും. പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്ന കൊട്ടിയൂര്‍ സ്വദേശിനിയാണ് പ്രതി ചേര്‍ക്കപ്പെട്ട മൂന്നാമത്തെയാള്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം(പോസ്‌കോ) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വിചാരണ തീരുന്നതുവരെ ജാമ്യം ലഭിക്കാത്ത വകുപ്പാണിത്.

പ്രസവം കഴിഞ്ഞ ഉടന്‍ തന്നെ കുട്ടിയെ അമ്മയുടെ അടുക്കല്‍ നിന്നും മാറ്റി. കുട്ടിക്ക് മുലപ്പാല്‍ പോലും നിഷേധിക്കപ്പെട്ടു. പ്രസവം കഴിഞ്ഞ ഉടന്‍ തന്നെ കുഞ്ഞിനെ ഒളിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും പൊലീസ് പറഞ്ഞു. വയനാട് ശിശുക്ഷേമസമിതിക്ക് വീഴ്ചപറ്റിയതായും ബാലാവകാശ കമ്മീഷന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പൊലീസ് കേസെടുത്ത കേന്ദ്രങ്ങളിലെല്ലാം പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് സ്വാധീനമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള നടപടികളും പൊലീസ് ഉടന്‍ തന്നെ സ്വീകരിക്കും.

16 വയസുകാരി പെണ്‍കുട്ടിയെ പ്രസവത്തിന് കൊണ്ടുവന്നിട്ടും പൊലീസില്‍ അറിയിക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യാതിരുന്ന സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ആശപത്രിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. സംഭവത്തില്‍ കഴിഞ്ഞദിവസം അന്വേഷണസംഘം വയനാട് വൈത്തിരിയിലെ അനാഥമന്ദിരത്തിലും ശിശുക്ഷേമസമിതിയുടെ കമ്പളക്കാട് ഓഫീസിലും പരിശോധനയും തെളിവെടുപ്പും നടത്തിയിരുന്നു. കൂടാതെ പേരാവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ രണ്ട് സ്ഥാപനങ്ങളിലേയും ഓഫീസ് രേഖകളും പരിശോധിച്ചിരുന്നു.robin2

നേരത്തെ, പ്രസവ വിവരം മറച്ചുവച്ചതിനു കൂത്തുപറമ്പു ക്രിസ്തുരാജ ആശുപത്രിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കുറിച്ചു പൊലീസ് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. സംസ്ഥാന ഡിജിപിയും കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസാണ് നിര്‍ദ്ദേശം നല്‍കിയത്.
കേസില്‍ അറസ്റ്റിലായ റോബിന്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. ചൈല്‍ഡ്‌ലൈനിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കണ്ണൂര്‍ ശിശുക്ഷേമ സമിതി കണ്ടെത്തിയത്. ഫാ. റോബിന്‍ കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തൃശൂര്‍ പുതുക്കാട് വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

റോബിന്‍ വടക്കുംചേരി പെണ്‍കുട്ടികളെ നേഴ്സിങ് പഠനത്തിനും ജോലിക്കുമായി അയല്‍ സംസ്ഥാനങ്ങളിലും പുറം രാജ്യങ്ങളിലും കൊണ്ടു പോകാറുണ്ടായിരുന്നു. പീഡന വാര്‍ത്ത പുറത്തു വന്നതോടെ ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ, എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.സംഭവം നടന്ന് ഇത്രനാളായിട്ടും വിഷയം മറച്ചുവച്ചതില്‍ സഭയ്ക്കും ഉത്തരവാദിത്തം ഉണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.

The post ഇവിടെ അസുഖകരമായത് എന്തോ സംഭവിക്കാന്‍ പോകുന്നു… കൊട്ടിയൂര്‍ പള്ളിയിലെ ധ്യാനത്തില്‍ വട്ടായിലച്ചന്‍ നടത്തിയ പ്രവചനം ശരിയായി ഒടുവില്‍ വികാരിയച്ചന്‍ പിടിയിലായപ്പോള്‍ ഞെട്ടിയത് ഇടവകക്കാര്‍ ! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles