Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

ഒരു വൈദികന്‍ ചെയ്ത തെമ്മാടിതരത്തിന്റെ പേരില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാന്‍ കഴിയില്ല.വൈദികരെ വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരും.നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനേയും വന്ധ്യംകരിച്ചാലും ആര്‍ത്തി തീരില്ലല്ലോ.ജോയി മാത്യുവിനോട് വൈദികന്‍

$
0
0

കൊച്ചി:സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍ എന്ന തലക്കെട്ടില്‍ സംവിധായകന്‍ ജോയ് മാത്യു എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഫെയ്‌സ്ബുക്കിലൂടെ തന്നെ മറുപടിയുമായി വൈദികന്‍ രംഗത്ത്. വൈദികന്‍മാരെ വന്ധ്യംകരിക്കണം എന്നാണ് പോസ്റ്റില്‍ പ്രധാനമായി ജോയ് മാത്യു പറഞ്ഞ കാര്യം ഇതിനാണ് ടോണി ചീരംകുഴിയില്‍ എന്ന വൈദികന്‍ രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വൈദികരെ വന്ധ്യംകരിക്കണമെന്ന ജോയ് മാത്യുവിന്റെ അഭിപ്രായം കേട്ടുവെന്നും മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ട വാര്‍ത്ത വേദനയും വിശ്വാസഗണത്തിന് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും പറഞ്ഞുകൊണ്ടാണ് മറുപടി പോസ്റ്റിന്റെ തുടക്കം. മാനന്തവാടി രൂപതയിലെ അടക്കം വേദനിക്കുന്ന എല്ലാ വൈദികരോടുമുള്ള ഐക്യവും പിന്തുണയും അറിയിക്കുന്നു എന്ന് കൂടി പറഞ്ഞ ശേഷമാണ് ജോയ് മാത്യുവിനുള്ള മറുപടി ആരംഭിക്കുന്നത്.

ആയിരക്കണക്കിന് വൈദികരുടെ ശുശ്രൂഷ ഏറ്റുവാങ്ങുന്ന വിശ്വാസഗണം ഒരു വൈദികന്‍ ചെയ്ത തെമ്മാടിത്തരത്തിന്റെ പേരില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകള്‍ക്ക് കയ്യടിക്കില്ല. ഇത്തരം പ്രശനങ്ങളില്‍ അമര്‍ഷവും പ്രതികരണവുമില്ലാത്തവരാണോ മറ്റ് വൈദികരും വിശ്വാസികളും എന്ന് ജോയ് മാത്യുവിനോട് ചോദിക്കുകയും ചെയ്തു ടോണി.

വന്ധ്യംകരിക്കലാണ് പ്രതിവിധിയെങ്കില്‍ അത് ആദ്യം തുടങ്ങേണ്ടത് സിനിമാ മേഖലയിലാണ്. വൈദികരെ വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരും; നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനേയും വന്ധ്യംകരിച്ചാലും ആര്‍ത്തി തീരില്ലല്ലോയെന്നും അത്രയ്ക്ക് പ്രമുഖരല്ലേ അവര്‍ എന്നും ജോയ് മാത്യുവിനോടായി ചോദിച്ചു വൈദികന്‍. വികാരി എന്ന വാക്കിലെ വികാരം ലൈംഗികത മാത്രമല്ലെന്നും പറഞ്ഞു അദ്ദേഹം.

ഇതൊരു ന്യായീകരണ പോസ്റ്റ് അല്ലെന്ന് പറഞ്ഞ അദ്ദേഹം ഒരു തെറ്റുകാരന്റേയും കൂടെ നില്‍ക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. വൈദികനാകുമ്പോള്‍ ലൈംഗികത ആവശ്യമില്ലെങ്കില്‍ പെണ്ണ് കെട്ടി കുട്ടികളായി ഭാര്യയുടെ പ്രസവവും നിര്‍ത്തിക്കഴിഞ്ഞാല്‍ ആണുങ്ങളേയും വന്ധ്യംകരിച്ചാലോ എന്ന് ചോദിച്ചുകൊണ്ടാണ് വൈദികന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ടോണി ചീരംകുഴിയിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മി.ജോയ്‌ മാത്യു; വൈദികരെ മുഴുവന്‍ വന്ധ്യംകരിക്കണം എന്നു അങ്ങു അഭിപ്രായപ്പെട്ടതായി കേട്ടു.ഞങ്ങളുടെ മാനന്തവാടി രൂപതയിലെ ഒരു വൈദികനുമായി ബന്ധപ്പെട്ടുണ്ടായ വാര്‍ത്തകള്‍ വേദനയുളവാക്കുന്നതും വിശ്വാസഗണത്തിനു അവമതിപ്പും ഉണ്ടാക്കി എന്നുള്ളതും സത്യം.. അതില്‍ക്കൂടുതല്‍ വേദനയുണ്ടു വൈദിക ഗണത്തിനു.മാനന്തവാടി രൂപതയിലെ അടക്കം വേദനിക്കുന്ന എല്ലാ വൈദികരോടുമുള്ള ഹൃദയ ഐക്യവും പിന്തുണയും അറിയിക്കുന്നു.

എണ്ണിപ്പറഞ്ഞാല്‍ ഒരു 20 പേരുകള്‍..

അത്രയേ ഉള്ളു ഇതുവരെ പീഡന കേസുകളില്‍ പ്രതികളായ വൈദികരുടെ ഏണ്ണം.. കേരളത്തില്‍.. അത്രയും എണ്ണം ഗുരുതരം അല്ല എന്നല്ല പറഞ്ഞു വരുന്നതു..എന്നിരുന്നാലും ആയിരക്കണക്കിനു വൈദികരുടെ സേവനവും ശുശ്രൂഷയും ഏറ്റുവാങ്ങുന്ന വിശ്വാസഗണത്തിനു ഒരു വൈദികന്‍ ചെയ്ത തെമ്മാടിതരത്തിന്റെ പേരില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാന്‍ കഴിയില്ല.
നിങ്ങള്‍ എന്താണു കരുതിയതു മി.ജോയി മാത്യു ഇത്തരം പ്രശ്നങ്ങളില്‍ അമര്‍ഷവും പ്രതികരണവും ഇല്ലാത്തവരാണു മറ്റു വൈദികരും വിശ്വാസഗണവും എന്നൊ.

അറിയിക്കണ്ട ഇടങ്ങളില്‍ അറിയിക്കാനുള്ള ആര്‍ജ്ജവം ഞങ്ങള്‍ക്കുണ്ടു.. അതറിയിച്ചിട്ടുമുണ്ടു.തീരുമാനങ്ങള്‍ അധികാരികളുടെ വിവേചനം ആണു.. വന്ധ്യംകരിക്കലാണു പ്രധിവിധി എങ്കില്‍ മി.ജോയി മാത്യു അതു ആദ്യം തുടങ്ങേണ്ടതു നിങ്ങളുടെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലാണു.. സമകാലിക സംഭവങ്ങള്‍ അങ്ങേയ്ക്കും അറിവുണ്ടല്ലൊ..

ഒന്നു കെട്ടി രണ്ടു കെട്ടി പൂതി മാറാത്ത ധാരാളം ഉണ്ടല്ലൊ അവിടെയും.. വന്ധ്യംകരണം അവിടെ തുടങ്ങണം മി.. വൈദികരെ വന്ധ്യംകരിച്ചാല്‍ പ്രശ്നം തീരും.. നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനെയും വന്ധ്യംകരിച്ചാലും തീരില്ലല്ലൊ ആര്‍ത്തി..അത്രയ്ക്കു പ്രമുഖര്‍ അല്ലെ

മി.ജോയ്‌ മാത്യു അങ്ങു ആ പ്രമുഖനെക്കുറിച്ചു പോസ്റ്റി കണ്ടില്ല.. മഞ്ജു വാര്യരൊക്കെ ഭീതിയോടെ വിളിച്ചു പറയാന്‍ തയ്യാറായിട്ടു എന്തെ അങ്ങടക്കമുള്ള വൃന്ദം താടിയും ചോറിഞ്ഞു ഇരിക്കുന്നു.. നാക്കും വന്ധ്യംകരിക്കപ്പെട്ടൊ..

വികാരി എന്ന വാക്കില്‍ ഉള്ള വികാരം ലൈംഗീകത മാത്രമല്ല സുഹ്രുത്തെ.. ആഫ്രിക്കയുടെ ഒക്കെ എറ്റവും ഭീതിതമായ നരഭോജികള്‍ക്കിടയിലും വൈദികരും സന്യസ്ഥരും ഉണ്ടു.. സിനിമയില്‍ കീറിപറഞ്ഞതും ഭിക്ഷയുമൊക്കെ കാട്ടിയിട്ടുണ്ടാവും നിങ്ങള്‍.. പട്ടിണിയുള്ള മനുഷ്യര്‍ക്കിടയില്‍ മലേറിയയും കുഷ്ഠവും ഒക്കെ നേരിട്ടും ഇന്നുമുണ്ടു മനുഷ്യനെന്ന വികാരവും പേറി വൈദികരും കന്യാസ്ത്രീകളും..

അവര്‍ക്കു പേണ്ണിനെക്കുറിച്ചി പോയിട്ടു അവരെക്കുറിച്ചു ചിന്തിക്കാന്‍ പോലും നേരമില്ല.. മയക്കു മരുന്നിന്റെയും പെണ്‍ വിഷയ്ങ്ങളുടെയും കേന്ദ്രമാണു മലയാള സിനിമയെന്നു വിളിച്ചു പറഞ്ഞതു കത്തോലിക്കാ മെത്രാനല്ല നടന്‍ ശ്രീനിവാസനാ അപ്പോള്‍ ഈ കറുത്ത പൊട്ടുകളും തെമ്മാടികളും എല്ലായിടത്തുമുണ്ടു. എന്തായാലും മി.ജോയി മാത്യു മാനന്തവാടി രൂപതയിലെ വൈദികന്റെ പേരു പ്രമുഖന്‍ എന്നല്ല കെട്ടൊ.. ആളെ കസ്റ്റഡിയിലെടുത്തു റിമാന്റും ചെയ്തു.. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ സൂത്രധാരനായ പ്രമുഖന്‍ എവിടെ.?.. ജോയി മാത്യു സാര്‍.?

ഈ പോസ്റ്റു ഒരു ന്യായീകരണ പോസ്റ്റ്‌ അല്ല.. ഒരു തെറ്റുകാരന്റെയും കൂടെ നില്‍ക്കാന്‍ കഴിയില്ല.. പക്ഷെ അതില്‍ മനം നൊന്തു വേദനിക്കുന്ന എല്ലാവരും പ്രതികളാണെന്നു വരുത്തി തീര്‍ക്കരുതു അങ്ങനെയെങ്കില്‍ ഒരു വര്‍ഷം പതിനായിരത്തിനു മുകളില്‍ പീഡനങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ എല്ലാ ആണുങ്ങളെയും പെണ്ണു കെട്ടി രണ്ടു കുട്ടി ആയി കഴിഞ്ഞാല്‍.ഉടനെ വന്ധ്യംകരിക്കേണ്ടി വരുമല്ലൊ മി.ജോയി സാര്‍.വൈദികനാകുമ്പോള്‍ ലൈംഗീകത ആവശ്യം ഇല്ലെങ്കില്‍ അതേപോലെ പെണ്ണു കെട്ടി കുട്ടികളായി ഭാര്യയുടെ പ്രസവവും നിര്‍ത്തിക്കഴിഞ്ഞാല്‍ ആണുങ്ങളെയും നമുക്കു വന്ധ്യംകരിച്ചാലൊ?..
ഇല്ലേല്‍ അവര്‍ പുറത്തു പോവൂലെ.. കടപ്പാട്

എന്നാല്‍ ഈ വൈദികന്റെ മറ്റൊരു പോസ്റ്റ് മറ്റൊരാളുടെ കോപ്പി പേസ്റ്റ് ആണ് .ഇരയെ അപമാനിക്കുന്ന ഏറെ വിമര്‍ശകമായ ഒരു പോസ്റ്റ് .

The post ഒരു വൈദികന്‍ ചെയ്ത തെമ്മാടിതരത്തിന്റെ പേരില്‍ എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന നിലപാടുകളെ കയ്യടിക്കാന്‍ കഴിയില്ല.വൈദികരെ വന്ധ്യംകരിച്ചാല്‍ പ്രശ്‌നം തീരും.നിങ്ങളുടെ കൂട്ടത്തിലുള്ള പലതിനേയും വന്ധ്യംകരിച്ചാലും ആര്‍ത്തി തീരില്ലല്ലോ.ജോയി മാത്യുവിനോട് വൈദികന്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20542

Trending Articles