Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

മലയാളി യുവാക്കള്‍ ട്രെയിനില്‍ വച്ച്​ പീഡിപ്പിച്ചതായി മേഘാലയ സ്വദേശിനി

$
0
0

തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മേഘാലയ സ്വദേശിയുടെ പരാതി. തമ്പാനൂര്‍ പൊലീസിലാണ് യുവതി പരാതി നല്‍കിയത്. ഗുവാഹത്തിയില്‍ നിന്ന് തിരുവനന്തപുരത്തേക്കു വരുന്നവഴി ട്രെയിനില്‍വെച്ച് മലയാളികളായ മൂന്നുപേര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തിരുവനന്തപുരത്തെ പ്രഫസറുടെ വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന യുവതിയാണ് തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കേരളത്തിലേക്കുള്ള യാത്രക്കിടെ ഫെബ്രുവരി 17ന് ഗുവാഹത്തി എക്സ്പ്രസില്‍ വച്ച് ഉപദ്രവിക്കെപ്പട്ടുവെന്നാണ് യുവതിയുടെ പരാതി.

യാത്രയില്‍ സെക്കന്‍റ് എ.സി കംപാര്‍ട്ട്മെന്‍റില്‍ ഉറങ്ങുേമ്പാള്‍ പുതപ്പുമാറ്റി സഹയാത്രികരായ മലയാളി യുവാക്കള്‍ കടന്നു പിടിച്ചുവെന്നും എഴുന്നേറ്റിരുന്നപ്പോള്‍ തെന്‍റ മടിയില്‍ കയറി ഇരുന്നെന്നും ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. രണ്ടു ദിവസത്തെ യാത്രയിലുടനീളം പീഡനം തുടര്‍ന്നതായും യുവതി അറിയിച്ചു.

ജോലി ചെയ്യുന്ന വീട്ടിലെത്തിയ ശേഷം വീട്ടുകാരുെട സഹായത്തോെടയാണ് തമ്പാനൂര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. യുവാക്കള്‍ സഞ്ചരിച്ച ബെര്‍ത്ത് നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. ഇവര്‍ എറണാകുളത്ത് ഇറങ്ങിയെന്നാണ് കരുതുന്നത്.കൂടെ യാത്ര ചെയ്തവരുെടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.

The post മലയാളി യുവാക്കള്‍ ട്രെയിനില്‍ വച്ച്​ പീഡിപ്പിച്ചതായി മേഘാലയ സ്വദേശിനി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles