Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഇവന്റ് മാനേജ്‌മെന്റ് വിദഗ്ദയുടെ മരണം മഞ്ഞില്‍പ്പെട്ടാണെന്ന് പോലീസ്; മണാലിയില്‍ അപകടം പതിയിരുന്നെന്ന് വെളിപ്പെടുത്തല്‍

$
0
0

തൃശൂര്‍: മണാലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇവന്റ് മാനേജ്‌മെന്റ് വിദഗ്ധയുടെ മരണം മഞ്ഞില്‍പ്പെട്ടാണെന്ന് പോലീസ്. വളരെ ദുരൂഹത ഉണ്ടാക്കിയ മരണമായിരുന്നു തൃശൂര്‍ സ്വദേശിയായ ഷിഫയുടേത്. എന്നാല്‍ ഇപ്പോള്‍ പെണ്‍കുട്ടി മണാലിയില്‍ മരിച്ചത് മഞ്ഞില്‍പെട്ടാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മണാലിയിലെ ബഹാംഗിലെ ബീസ് നദിക്കരയില്‍ ജനുവരി 29നാണ് തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി വലിയാലുക്കലില്‍ വാടകവീട്ടില്‍ താമസിക്കുന്ന അബ്ദുള്‍നിസാര്‍-ഷര്‍മ്മിള ദമ്പതികളുടെ മകള്‍ ഷിഫ അബ്ദുള്‍നിസാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മണാലി പൊലീസ് സ്റ്റേഷനിലെത്തിയ ഷിഫയുടെ മൂത്ത സഹോദരന്‍ ഷിജിന്‍, ഭാര്യാ പിതാവ് റാഫി എന്നിവരോട് പൊലീസുകാരാണ് മരണ കാരണം വെളിപ്പെടുത്തിയത്.

എന്നാല്‍ ഔദ്യോഗികമായി വിവരം ലഭിക്കാന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ കാണണമെന്ന് ഇവര്‍ നിര്‍ദ്ദേശിച്ചു. ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നലെ ഓഫീസറെ ഷിജിനും റാഫിക്കും കാണാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ 12ന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ഓഫീസര്‍ നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഇന്ന് അറിയാന്‍ കഴിയുമെന്നും ഷിജിന്‍ അറിയിച്ചതായി ഷിഫയുടെ പിതാവ് അബ്ദുള്‍ നിസാര്‍ പറഞ്ഞു.

The post ഇവന്റ് മാനേജ്‌മെന്റ് വിദഗ്ദയുടെ മരണം മഞ്ഞില്‍പ്പെട്ടാണെന്ന് പോലീസ്; മണാലിയില്‍ അപകടം പതിയിരുന്നെന്ന് വെളിപ്പെടുത്തല്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles