Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഒഴിഞ്ഞുപോയ അപകടം തിരികെ വരുമോ; ഭൂമിയെ കറങ്ങുന്ന ക്ഷുദ്രഗ്രഹത്തെ സൂക്ഷിക്കണമെന്ന് നാസയുടെ മുന്നറിയിപ്പ്

$
0
0

ഭൂമിയിലേയ്ക്ക് ക്ഷുദ്രഗ്രഹങ്ങള്‍ വരുന്നു എന്നത് ഒരു പുതിയ കാര്യമല്ല. ഭൂമിയുടെ ഭ്രമണപഥത്തില്‍ കയറിയും അതിനുപുറത്തുമായി കറങ്ങുന്ന ക്ഷുദ്രഗ്രഹങ്ങളും ഏറെയാണ്. ഇതിലൊന്ന് ഏതുനിമിഷവും ഭൂമിയില്‍വന്നിടിക്കാവുന്ന തരത്തില്‍ കറങ്ങുകയാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ മുന്നറിയിപ്പ് നല്‍കുന്നു. പല തവണ ഒഴിഞ്ഞുപോയ അപകടം ഏതുനിമിഷവും ഉണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ ഭയക്കുന്നു. ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷവും അവമൂലമുണ്ടാകുന്ന ഘര്‍ഷണവും കാരണമാണ് മുമ്പ് ഇത്തരം അപകടങ്ങള്‍ ഒഴിഞ്ഞ് പോയത്.

200 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള കൂറ്റന്‍ പാറക്കല്ലാണ് ഈ ക്ഷുദ്രഗ്രഹം. 2015ബിഎന്‍509 എന്നാണ് ഇതിന് ശാസ്ത്രകാരന്മാര്‍ പേരിട്ടിരിക്കുന്നത്. മണിക്കൂറില്‍ 70,000 കിലോമീറ്ററിലേറെ വേഗത്തിലാമ് ഇത് ഭൂമിയെ കടന്നുപോകുന്നത്. ഭൂമിയും ചന്ദ്രനുമായുള്ള അകലത്തിന്റെ 14 മടങ്ങോളം അടുത്തുവരെ ക്ഷുദ്രഗ്രഹം ഒരുതവണ എത്തിയതായും ഗവേഷകര്‍ കണ്ടെത്തി.

അറെസിബോ ഒബ്സര്‍വേറ്ററിയാണ് ഈ ക്ഷുദ്രഗ്രഹത്തെ ആദ്യം കണ്ടെത്തിയത്. ഈ ക്ഷുദ്രഗ്രഹത്തെ വളരെ കരുതലോടെ കരുതിയിരിക്കണമെന്ന് പ്യൂര്‍ട്ടോറിക്കോയിലെ സ്പെയ്സ് റിസര്‍ച്ച് അസോസിയേഷനിലെ ഡോ.എഡ്ഗാര്‍ഡ് റിവേറെ വലെന്റൈന്‍ അഭിപ്രായപ്പെടുന്നു. അറെസിബോ ഒബ്സര്‍വേറ്ററി ഈ ക്ഷുദ്രഗ്രഹത്തിന്റെ ചലനങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്.
ഭൂമിയോട് അടുത്ത് കടന്നുപോകുന്ന ഇത്തരം ക്ഷുദ്രഗ്രഹങ്ങളെ പ്രതിരോധിക്കുന്നതിനായി പ്ലാനറ്ററി ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കഴിഞ്ഞവര്‍ഷം നാസ തുടക്കം കുറിച്ചിരുന്നു. ഓരോവര്‍ഷവും ഇത്തരത്തിലുള്ള പുതിയ 1500-ഓളം ക്ഷുദ്രഗ്രഹങ്ങളെയാണ് കമ്ടെത്തുന്നത്. ഒരു കിലോമീറ്ററിലേറെ വലിപ്പമുള്ള നിയര്‍ എര്‍ത്ത് ഒബ്ജക്ടുകളില്‍ 90 ശതമാനത്തിലേറെയും കണ്ടെത്തിയ നാസയുടെ വിവിധ ദൂരദര്‍ശിനികളാണ്.

The post ഒഴിഞ്ഞുപോയ അപകടം തിരികെ വരുമോ; ഭൂമിയെ കറങ്ങുന്ന ക്ഷുദ്രഗ്രഹത്തെ സൂക്ഷിക്കണമെന്ന് നാസയുടെ മുന്നറിയിപ്പ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles