തിരുവനന്തപുരം: എട്ട് പാസ്പോര്‍ട്ടുകള്‍ കൈവശം വച്ച സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യാനൊരുങ്ങുന്ന പാവറട്ടി സ്വദശി മന്‍സൂറിന്റെ തട്ടിപ്പുകള്‍ക്ക് തടയിട്ടത് റിപ്പോര്‍ട്ടര്‍ ചാനല്‍. ചാനലിന്റെ പ്രമുഖ ഓഹരി ഉടമയായ മന്‍സൂര്‍ എംവി നികേഷ് കുമാറിനെയും റിപ്പോര്‍ട്ടര്‍ വാര്‍ത്താ ചാനലിനേയു മറയക്കിയാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതെന്ന് സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തിയ വന്‍ ചതികളുടെ കഥകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വരുന്നുണ്ടെങ്കിലും വാര്‍ത്താ ചാനലിന്റെ പദവി മറയാക്കി വന്‍ തട്ടിപ്പുകള്‍ ഇയാള്‍ ചെയ്തതായാണ് സൂചന. ഓഹരി ഉടമകളെ കുറിച്ച് വ്യക്തമായ വിവരം ഇത് വരെ റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യപെടുത്താന്‍ തയ്യാറായിരുന്നില്ല. പലതരത്തിലുള്ള ഓഹരികള്‍ റിപ്പോര്‍ട്ടര്‍ ചാനലിലുണ്ട് എന്നാല്‍ ഇത്തരം വ്യക്തികളുടെ ഇടപാടുകള്‍ രാജ്യവിരുദ്ധമാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
എ.കെ. മന്‍സൂര്‍ എട്ട് പാസ്പോര്‍ട്ടുകള്‍ കൈവശം വച്ച സംഭവം വിദേശകാര്യമന്ത്രാലയവുംം അന്വേഷിക്കും. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചു. ഇയാളുടെ വിദേശയാത്രകളും ദുബായ് കോണ്‍സുലേറ്റില്‍ നിന്നും അനധികൃതമായി പാസ്പോര്‍ട്ട് കരസ്ഥമാക്കിയതും സംബന്ധിച്ച് സിബിഐ അന്വേഷിക്കാന്‍ ഉത്തരവുണ്ടാകും.
തൃശൂര്‍ പാവറട്ടി സ്വദേശി എ.കെ. മന്‍സൂര്‍ 1300 കോടി വരുന്ന ബിസിനസ് സാമ്രാജ്യത്തിനുടമയാണ്. മന്‍സൂറിന് ഇലക്ട്രോ മെക്കാനിക്കല്‍, ഹെല്‍ത്ത് കെയര്‍, ഫുഡ് ഇന്‍സ്ട്രി മേഖലകളില്‍ വിദേശരാജ്യങ്ങളില്‍ വിപുലമായ വാണിജ്യ ശൃംഖലയുണ്ട്. എന്‍ആര്‍ഐ എന്ന നിലയിലാണ് മന്‍സൂര്‍ ദുബായ് കോണ്‍സുലേറ്റില്‍ നിന്നും പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കിയത്. റദ്ദാക്കപ്പെട്ട പാസ്പോര്‍ട്ടുകളില്‍ സീലുകള്‍ പതിക്കണമെന്നാണ് നിയമം.
എന്നാല്‍ സ്വാധീനമുപയോഗിച്ച് ഇയാളുടെ റദ്ദാക്കപ്പെട്ട പാസ്പോര്‍ട്ടുകളില്‍ സീലുകള്‍ ചെയ്തിട്ടില്ല. റദ്ദാക്കപ്പെട്ട എം-സീരീസിലുള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ നിരവധി തവണ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ബോധപൂര്‍വ്വം കബളിപ്പിച്ച് യാത്രചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ദുബായ് കോണ്‍സുലേറ്റില്‍ നിന്ന് ഇയാള്‍ എങ്ങനെ പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കിയതിനെക്കുറിച്ച് അന്വേഷണമുണ്ടാവും. പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടാനും നടപടിയുണ്ടാവും.
ദുബായ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതായതിനാലും വിദേശയാത്രകള്‍ നടത്തിയതിനാലും കേന്ദ്ര ഏജന്‍സിയായ സിബിഐയ്ക്കുമാത്രമേ ഫലപ്രദമായ അന്വേഷണം നടത്താനാകൂ. വിദേശ രാജ്യങ്ങളിലെ ഇയാളുടെ ഇടപാടുകളും യാത്രകളും സംബന്ധിച്ച് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ സിബിഐയ്ക്കു കഴിയും.
മന്‍സൂറിനെതിരായ കേസില്‍ 19ന് ഹൈക്കോടതി ഉത്തരവുണ്ടാകും. ഡിആര്‍ഐയുടെയും എമിഗ്രേഷന്റെയും പോലീസിന്റെയും റിപ്പോര്‍ട്ടുകള്‍ എതിരായതിനാല്‍ ഹൈക്കോടതി കര്‍ശന നിലപാടെടുക്കും.
The post ചിക്കിംങ് ഉടമ മന്‍സൂറിനെതിരെ സിബിഐ അന്വേഷണമുണ്ടാകും; റിപ്പോര്‍ട്ടര്‍ ചാനലിന്റെ സാമ്പത്തീക ഇടപാടുകളും ദുരൂഹം appeared first on Daily Indian Herald.