തിരുവനന്തപുരം: ലക്ഷ്മിനായരും ഭര്‍ത്താവും കഥാപാത്രങ്ങളായ കോമഡി പരിപാടിയും വിവാദത്തിലായി. ഇന്നലെ ട്രിവാല്‍ഡ്രം ക്ലബില്‍ അവതരിപ്പിച്ച സ്‌കിറ്റ് പ്രതിഷേധത്തെ തുടര്‍ന്ന് ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു. ട്രിവാന്‍ഡ്രം ക്ലബിലെ അംഗങ്ങളാണ് ലക്ഷ്മിനായരും ഭര്‍ത്താവും. പരിപാടി നടക്കുമ്പോള്‍ ലക്ഷ്മിനായരുടെ ഭര്‍ത്താവ് സദസിലുണ്ടായിരുന്നു. ഭര്‍ത്താവിനെ വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും അതിരുവിട്ടപ്പോഴാണ് പ്രതിഷേധമുയര്‍ന്നത്. പിന്നാലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും നടന്നു.
രണ്ടാം ശനിയാഴ്ചകളില്‍ അംഗങ്ങള്‍ക്കായുള്ള പതിവ് കലാപരിപാടിയുടെ ഭാഗമായായിരുന്നു സ്‌കിറ്റ്. പുറത്തുനിന്നുള്ള ഒരു സംഘം കലാകാരന്മാരാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. ലക്ഷ്മിനായര്‍ക്കെതിരായ വിമര്‍ശനം കടുത്തതോടെ ഒരു വിഭാഗം പ്രതിഷേധവുമായി എഴുന്നേറ്റു.
സ്‌കിറ്റ് നടക്കുമ്പോള്‍ ലക്ഷ്മിനായരുടെ ഭര്‍ത്താവ് നായര്‍ അജയ് കൃ്ഷണന്‍ ക്ലബിലുണ്ടായിരുന്നു. അംഗങ്ങളെ കളിയാക്കുന്ന പരിപാടി ക്ലബില്‍ അവതരിപ്പിച്ചത് ശരിയായില്ലെന്ന് ഒരു വിഭാഗം വിമര്‍ശിച്ചതോടെ സ്‌കിറ്റ് പൂര്‍ത്തിയാക്കാതെ ഭാരവാഹികള്‍ ഇടപെട്ട് നിര്‍ത്തുകയായിരുന്നു.
The post ലക്ഷ്മിനായരെയും ഭര്‍ത്താവിനെയും കളിയാക്കി കോമഡി പരിപാടി; ട്രിവാന്‍ഡ്രം ക്ലബില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധം; പരിപാടി തടസപ്പെടുത്തി appeared first on Daily Indian Herald.