ന്യൂഡല്‍ഹി: മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കറന്‍സി ഇടപാടിന് ബജറ്റില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ നിയമ ലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ. നിയമ ലംഘകര്‍ക്ക് 100 ശതമാനം പിഴയീടാക്കുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുക് ആദിയ പറഞ്ഞു.
ഏപ്രില്‍ ഒന്നു മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും. പണത്തിന്റെ ക്രയവിക്രയം കുറയ്ക്കുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഉറവിടം തടയുന്നതിനുവേണ്ടിയാണ് നടപടി. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റവന്യൂ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്.
നാലു ലക്ഷം രൂപയുടെ ഇടപാട് നേരിട്ട് പണത്തിലൂടെ നടത്തുകയാണെങ്കില്‍ നാലു ലക്ഷം രൂപ പിഴ നല്‍കണം. ഇനി നിങ്ങള്‍ 50 ലക്ഷം രൂപയുടെ ഇടപാടാണ് പണത്തിലൂടെ നടത്തുന്നതെങ്കില്‍ പിഴ നല്‍കേണ്ടത് 50 ലക്ഷം രൂപയാണ്’ ആദിയ വ്യക്തമാക്കി.
ഇങ്ങനെ കൂടുതല്‍ തുകയ്ക്കുള്ള ഇടപാടുകളില്‍ പണം ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു. നോട്ട് നിരോധനം മൂലം കള്ളപ്പണത്തിന് കണക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വരും കാലങ്ങളിലും ഇതേ പോലെ നിലനിര്‍ത്താന്‍ വേണ്ടിയാണ് കറന്‍സി ഇടപാടിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാങ്കിങ് സ്ഥാപനങ്ങള്‍, പോസ്റ്റോഫീസ്, സഹകരണ ബാങ്ക് എന്നിവയ്ക്ക് ഈ നിരോധനം ബാധകമാവില്ല.
The post മൂന്ന് ലക്ഷത്തിനുമേലെ കറന്‍സി ഇടപാട് നടത്തിയാല്‍ 100 ശതമാനം പിഴ; പുതിയ നിബന്ധനകളുമായി മോദി സര്‍ക്കാര്‍ appeared first on Daily Indian Herald.