കണ്ണൂര്‍: ധ്യാന്‍ ശ്രീനിവാസന്റെ വിവാഹവാര്‍ത്തയോട് പ്രതികരിച്ച് ശ്രീനിവാസന്‍. മകന്‍ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിക്കുന്നതില്‍ തനിക്കോ ഭാര്യയ്ക്കോ യാതൊരു എതിര്‍പ്പും ഇല്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇത് അവരുടെ ആഗ്രഹമാണ്. അതല്ലേ ഏറ്റവും പ്രധാനം. അതില്‍ നമ്മള്‍ ഇടപെടാന്‍ പാടില്ല- ശ്രീനിവാസന്‍ പറഞ്ഞു.പാലാ സ്വദേശിനിയായ അര്‍പ്പിതയെ ധ്യാന്‍ വിവാഹം കഴിക്കുന്നത് ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ്.
തിരുവനന്തപുരത്ത് ഏപ്രില്‍ രണ്ടിനാണ് ധ്യാനിന്റെയും അര്‍പ്പിതയുടെയും വിവാഹനിശ്ചയം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ആണ് അര്‍പിത സെബാസ്റ്റ്യന്‍ ജോലി ചെയ്യുന്നത്. സിനിമാസുഹൃത്തുക്കള്‍ക്കായി ഏപ്രില്‍ 10ന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്.നാലുവര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണു വിവാഹം. ചെന്നൈയില്‍ ബിരുദ പഠനകാലത്താണ് ധ്യാനും അര്‍പ്പിതയും പരിചയപ്പെട്ടത്.
സഹോദരന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലൂടെയാണു ധ്യാന്‍ മലയാള ചലച്ചിത്രലോകത്ത് എത്തിയത്. കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ധ്യാന്‍, ഒരേ മുഖം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ നായകനായ പുതിയ ചിത്രത്തിലും ധ്യാന്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
The post മകന്‍ മറ്റൊരു മതത്തില്‍ നിന്നും വിവാഹം കഴിക്കുന്നതില്‍ തനിക്കോ ഭാര്യയ്ക്കോ യാതൊരു എതിര്‍പ്പുമില്ല; ശ്രീനിവാസന്‍ appeared first on Daily Indian Herald.