Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

യോഗ്യത പത്താം ക്ലാസ് മാത്രം; ചികിത്സിച്ചത് പതിനായിരങ്ങളെ; വ്യാജ ഡോക്ടർ പിടിയിൽ

$
0
0
സ്വന്തം ലേഖകൻ
ചങ്ങനാശേരി: പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രം കൈമുതലാക്കി സാധാരണക്കാരെ ചികിത്സയിലൂടെ പറ്റിച്ചിരുന്ന വ്യാജ ഡോക്ടർ പൊലീസ് പിടിയിലായി. പ്രതിദിനം നൂറുകണക്കിനു രോഗികളെയാണ് ഇയാൾ ചികിത്സിച്ചു മരുന്നു നൽകിയിരുന്നത്. നേരത്തേ വാർക്കപ്പണിക്ക് പോയിരുന്ന ഇയാൾ പണിക്കിടയിൽ വീണ് കാൽ ഒടിഞ്ഞതോടെയാണ് ഡോക്ടർ ചമഞ്ഞ് ചികിത്സതട്ടിപ്പ് ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷമായി തുരുത്തിയിലുള്ള  സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് രോഗികളെ ചികിത്സിച്ചിരുന്ന ആലപ്പുഴ എസ്.എൽ. പുരം, ചാലുങ്കൽ രാമചന്ദ്രൻ (58) ആണ് അറസ്റ്റിലായത്.ഇതിന് മുമ്പ് കൊല്ലം, ആലപ്പുഴ ജില്ലകളിലും സമാനമായ രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. പിടിക്കുമെന്ന ഘട്ടത്തിൽ അവിടെ നിന്ന് മുങ്ങുകയായിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി  പോലിസ് പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു.ഇവർ വേഷം  മാറി പലതവണ വ്യാജ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തി.തുടർന്നായിരുന്നു അറസ്റ്റ്. ഈ ആശുപത്രിയിൽ പോലിസ്  റെയ്ഡ് നടത്തിയെങ്കിലും തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ള ഒരു സർട്ടിഫിക്കറ്റുകളും ലഭിച്ചില്ല. ഒരു വ്യാജ സീൽ മാത്രമാണ് ലഭിച്ചത്. ഇയാൾക്ക് പത്താം ക്ലാസ് യോഗ്യതയാണ് ഉള്ളതെന്നാണ് പോലിസ് നിഗമനം.
ഇയാൾ എഴുതി നൽകുന്ന കുറിപ്പിലെ അക്ഷരങ്ങൾ അവ്യക്തമാണ്.
ആലപ്പുഴ സ്വദേശി പ്രകാശ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കുറഞ്ഞ വേതനത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. നിരവധി രോഗികൾ ഇവിടെ ചികിത്സ തേടി എത്താറുണ്ട്.പ്രകാശിന് തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന് പോലിസ് പരിശോധിച്ചു വരികയാണ്. ഗുരുതര രോഗമായെത്തുന്നവരെ  സൗകര്യങ്ങൾ കുറവാണെന്ന് പറഞ്ഞ് മറ്റ് ആശുപത്രികളിലേക്ക് അയക്കും ഈ കെട്ടിടത്തിൽ തന്നെയാണ് പ്രതിയുടെ താമസം.24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഇസിജി, ലാബ് സംവിധാനങ്ങളുമുണ്ട്. നാല് നഴ്‌സുമാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.
1998ൽ മതം മാറി ഷിഹാബുദ്ദിൻ എന്ന പേര് സ്വീകരിച്ചെന്നും തിരുവനന്തപുരം നെടുമങ്ങാട്ടാണ് ഇപ്പോൾ താമസിക്കുന്നതെന്നും പ്രതി പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

The post യോഗ്യത പത്താം ക്ലാസ് മാത്രം; ചികിത്സിച്ചത് പതിനായിരങ്ങളെ; വ്യാജ ഡോക്ടർ പിടിയിൽ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20538

Trending Articles