Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20647

നേരുള്ള സമരത്തിന്റെ നെഞ്ചത്ത് തന്നെയല്ലേ നിങ്ങള് കുത്തിയത്?; എസ്എഫ്ഐയോട് ഗീവര്‍ഗീസ് മാര്‍ കുറീലോസ്

$
0
0

ലോ അക്കാഡമിയിലെ സമരം വിജയിച്ചെന്നു പറഞ്ഞ് സമരമുഖത്ത് നിന്ന് പിന്‍വാങ്ങിയ എസ്എഫ്‌ഐക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയരുകയാണ്. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയ സമരം പതിയെ കത്തിപ്പടരുകയായിരുന്നു. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിലെത്തിയശേഷമാണ് എസ്എഫ്‌ഐ സമരത്തിന് തയ്യാറായത്. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ബഹിഷ്‌കരിച്ച മാനേജ്‌മെന്റുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സമരാവശ്യങ്ങളില്‍ നിന്നും പിന്നോട്ട് പോയിക്കൊണ്ട് എസ്എഫ്‌ഐ ഒറ്റയ്ക്ക് ഒരു ഒത്തുതീര്‍പ്പ് കരാറിലെത്തുകയായിരുന്നു. ഈ നടപടികളിലെ പ്രതിലോമതയെ അനവധി അവകാശ സമരമുഖങ്ങളിലെ സജീവ സാന്നിധ്യമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നിശിതമായി വിമര്‍ശിക്കുന്നത്.

മാറ്റമില്ലാത്തത് ‘മാറ്റ’ ത്തിന് മാത്രം എന്ന് മാര്‍ക്‌സ് പറഞ്ഞതിന് ഇത്രയും മാനമുണ്ട് എന്ന് എസ്. എഫ്. ഐ. നേതാക്കളുടെ മലക്കം മറിച്ചിലില്‍ നിന്നാണ് ഇന്ന് എനിക്ക് മനസ്സിലായത്! ‘രാജി’ ആവശ്യപ്പെട്ടവര്‍ ‘മാറ്റ’ത്തിന് വഴങ്ങിയിരിക്കുന്നു . അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും സമരാഭാസം നടത്താമല്ലോ അല്ലേ?

നിങ്ങളുടെ പിന്നില്‍ അണിനിരക്കുന്ന വിദ്യാര്‍ത്ഥികളെ ഇങ്ങിനെ ഒറ്റു കൊടുക്കാമോ? സഹതാപം തോന്നുന്നു നിങ്ങളോട് ! മാനേജ്‌മെന്റുമായി സമരസപ്പെടുന്നതോ സമരം? മാനേജ്‌മെന്റിന്റെ പത്ര സമ്മേളനം നിങ്ങള്‍ കേട്ടില്ലേ? തോന്യാസസമരമായിരുന്നു എന്ന്? എന്തിന് ഈ രഹസ്യ വിട്ടുവീഴ്ചയ്ക്ക് നിങ്ങള്‍ മുതിര്‍ന്നു?

ഇനി അവിടുത്തെ ഭൂമി വിവാദവും പ്രിന്‍സിപ്പലിന്റെ ജാതി പീഢനവും ഒന്നും നിങ്ങള്‍ക്ക് ഉയര്‍ത്തേണ്ടല്ലോ? അവസാനം വന്ന് ആദ്യം മടങ്ങി നിങ്ങള്‍ ആ പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ നേരുള്ള ഒരു സമരത്തിന്റെ നെഞ്ചത്ത് തന്നെയല്ലേ പിന്നില്‍ നിന്ന് കുത്തിയത്? സമരമുഖത്ത് തുടരുന്നവര്‍ക്ക് തുടര്‍ന്നും ഐക്യദാര്‍ഢ്യം അര്‍പ്പിക്കുന്നു

The post നേരുള്ള സമരത്തിന്റെ നെഞ്ചത്ത് തന്നെയല്ലേ നിങ്ങള് കുത്തിയത്?; എസ്എഫ്ഐയോട് ഗീവര്‍ഗീസ് മാര്‍ കുറീലോസ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20647

Latest Images

Trending Articles



Latest Images