Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20550

ക്ലാസ്സ് മുറിയില്‍ വച്ച് പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവത്തില്‍ രണ്ടു പേരും മരണപ്പെട്ടു

$
0
0

കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവും പൊള്ളലേറ്റ യുവതിയും മരിച്ചു. ഹരിപ്പാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ദേഹത്ത് 80ശതമാനം പൊള്ളലേറ്റിരുന്ന ലക്ഷ്മിയുടെ ശ്വാസകോശത്തിനേറ്റ പൊള്ളലാണ് മരണ കാരണം. പ്രണയം തകര്‍ന്ന വൈരാഗ്യത്തില്‍ ക്ലാസ് മുറിയില്‍ വച്ച് യുവാവ് യുവതിയുടെ ശരീരത്തില്‍ പട്രോള്‍ ഒഴിച്ച് തീ കൊളുത്തി. സ്വന്തം ശരീരത്തിലും പട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് യുവതിയെ കെട്ടിപ്പിടിക്കുകയായിരുന്നു. അക്രമം കണ്ട് തടയാനെത്തിയ സഹപാഠികള്‍ക്കു നേരെ യുവാവ് പട്രോള്‍ ഒഴിച്ച് ഭീതി വിതയ്ക്കുകയും ചെയ്തു. എസ്എംഇയിലെ നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ഥി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണ കുമാറിന്റെ മകള്‍ കെ. ലക്ഷ്മി (21) യാണ് ആക്രമണത്തിനു വിധേയയായത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൊല്ലം നീണ്ടകര പുത്തന്‍തുറ കൈലാസമംഗലത്ത് സിനിജന്റെ മകന്‍ ആദര്‍ശാണ് (25) തീ കൊളുത്തിയത്. ആക്രമണം തടയാനെത്തിയ വിദ്യാര്‍ഥികളായ മുണ്ടക്കയം പഴാശേരില്‍ അജ്മല്‍ (21), മുണ്ടക്കയം പറത്താനം കളത്തിങ്കല്‍ അശ്വിന്‍(20) എന്നിവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

ആറുമാസത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ഇതിനിടെ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചിരുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായുള്ള വിവാഹത്തിനു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചു. പിന്നീടു യുവാവ് പല തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ത്ഥന നടത്തി. വീട്ടുകാര്‍ എതിര്‍ത്തതോടെ പെണ്‍കുട്ടിയും യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ചു. എന്നാല്‍ വീണ്ടും ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കായംകുളം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു യുവാവിനെയും പിതാവിനെയും പൊലീസ് വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടു. ഇന്നലെ സപ്‌ളിമെന്ററി പരീക്ഷയ്ക്കായി ക്യാംപസില്‍ എത്തിയ ആദര്‍ശ് പെണ്‍കുട്ടിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടി താല്പര്യമില്ലെന്ന് അറിയിച്ചതോടെ പുറത്ത് പോയ യുവാവ് ചാലുകുന്നിലെ പട്രോള്‍ പമ്പില്‍ നിന്നും പട്രോളുമായി മടങ്ങിയെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു’.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കയ്യില്‍ കരുതിയ പട്രോളുമായി ക്ലാസ് മുറിയിലേയ്ക്ക് എത്തിയ യുവാവ് പെണ്‍കുട്ടിയുടെ ശരീരത്തിലേയ്ക്ക് പട്രോള്‍ ഒഴിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചു പോയ പെണ്‍കുട്ടി രക്ഷപെടുന്നതിനായി ലൈബ്രറിയിലേയ്ക്കു ഓടി. പിന്നാലെ എത്തി പെണ്‍കുട്ടിയുടെ ശരീരത്തിലേയ്ക്ക് പട്രോള്‍ ഒഴിച്ചു യുവാവ് സ്വയം തീ കൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപിടിച്ചു. ആക്രമണം കണ്ട് തടയാന്‍ ഓടിയെത്തിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു.

നീണ്ടകര പുത്തന്‍തുറ എ.എം.സി ജംഗ്ഷനില്‍ കൈലാസ മംഗലത്ത് (കൊച്ചു കാട്ടില്‍) സുനീതന്റെയും കുമാരിയുടേയും മകനാണ് മരിച്ച ആദര്‍ശ്. സഹോദരങ്ങള്‍: സുജിത്ത്, സുനിത്, അഖില്‍

 

The post ക്ലാസ്സ് മുറിയില്‍ വച്ച് പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവത്തില്‍ രണ്ടു പേരും മരണപ്പെട്ടു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20550

Trending Articles