ഇരിട്ടി: ജീവകാരുണ്യ, സ്‌പോര്‍ട്‌സ് മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് വ്യവസായ
പ്രമുഖര്‍ക്കായി എടൂര്‍ ഡിവൈന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഏര്‍പെടുത്തിയ
മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്മാരക പുരസ്‌കാരംചെമ്മണ്ണൂര്‍ ഗ്രൂപ്പ്
തലവന്‍ ഡോ. ബോബി ചെമ്മണ്ണൂരിന്. എടൂരില്‍ രണ്ടാമത് ഉത്തരകേരള വോളി ടൂര്‍ണമെന്റ്
ഉദ്ഘാടന സദസില്‍ വച്ച് 30 ന് 7.30 ന് സണ്ണി ജോസഫ് എംഎല്‍എ ഉപഹാരം
സമര്‍പ്പിക്കും. ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
വര്‍ഷംതോറും വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കായി
ഏര്‍പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം കഴിഞ്ഞ തവണ വോളിബോള്‍ രംഗത്തെ സംഭാവനകള്‍
പരിഗണിച്ച് ദേശീയ ആര്‍മി പരിശീലകന്‍ കെ.ജെ. സെബാസ്റ്റ്യനാണ് നല്‍കിയത്. ഇക്കുറി
വ്യവസായ പ്രമുഖരില്‍ നിന്ന് ജീവകാരുണ്യ-സ്‌പോര്‍ട്‌സ് താല്‍പര്യവും ആ
രംഗത്തുള്ള സംഭാവനകളും വിലയിരുത്തിയായിരുന്നു പുരസ്‌കാരത്തിനായി ബോബി
ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തത്.
The post മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി സ്മാരക പുരസ്കാരം ബോബി ചെമ്മണ്ണൂരിന് appeared first on Daily Indian Herald.