ക്രൈം ഡെസ്‌ക്
ചെന്നൈ: ജെല്ലിക്കെട്ട് പ്രതിഷേധക്കാർ ലൈംഗികമായി ആക്രമിച്ചുവെന്ന പരാതിയുമായി തമിഴ്‌നാട്ടിലെ വനിതാ പോലീസ് രംഗത്തുവന്നു. ചെന്നൈയിൽ പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയ സ്‌റ്റേഷനിലെ പോലീസുകാരി എം.ദുർഗാ ദേവിയെയാണ് ഒരുസംഘം പ്രതിഷേധക്കാർ ലൈംഗികമായി ആക്രമിച്ചത്. സ്‌റ്റേഷൻ കത്തിച്ച സംഭവത്തിൽ നടന്ന തെളിവെടുപ്പിനിടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ദുർഗ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്.
പ്രതിഷേധക്കാർ സ്‌റ്റേഷൻ അഗ്‌നിക്കിരയാക്കിയ ദിവസം അഞ്ച് സഹപ്രവർത്തകർക്കൊപ്പം ദുർഗയും സ്‌റ്റേഷന് മുന്നിൽ നിൽക്കുകയായിരുന്നു. ഇരച്ചെത്തിയ സംഘം ആദ്യം സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞു. കല്ലേറുകൊണ്ടു താഴെവീണപ്പോഴാണ് ഒരുസംഘം തനിക്കെതിരേ പാഞ്ഞടുത്ത് ലൈംഗികമായി അതിക്രമിച്ചതെന്ന് ദുർഗ പറയുന്നു. 200 ഓളം പേരാണ് സ്‌റ്റേഷൻ ആക്രമിക്കാൻ എത്തിയത്. കല്ലേറിലും തുടർന്നുള്ള ആക്രമണങ്ങളിലും തോളിനും പരിക്കേറ്റുവെന്ന് പോലീസുകാരി മൊഴി നൽകി. ആക്രമണം രൂക്ഷമായപ്പോൾ കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും ഒരുസംഘം തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നു.
ദുർഗയുടെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് കമ്മീഷണർ എസ്.ജോർജ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

The post ജെല്ലിക്കെട്ടിനിടെ വനിതാ പൊലീസുകാരിയെ ലൈംഗികമായി ആക്രമിച്ചു; പീഡിപ്പിച്ചത് സമരക്കാർ appeared first on Daily Indian Herald.