കോഴിക്കോട്: സന്തോഷ് പണ്ഡിറ്റ് എന്തിനാണ് തല മൊട്ടയടിച്ചത്….ആരാധകരുടെ ഈ ചോദ്യത്തിന് പണ്ഡിറ്റ് മറുപടി നല്‍കി. താന്‍ പുതിയ ലുക്കിലേയ്ക്ക് മാറിയത് പുതിയ ചിത്രമായ ഉരുക്ക് സതീശന് വേണ്ടിയാണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത.
തന്റെ ഏഴാമത്തെ ചിത്രമായ ഉരുക്ക് സതീശന് വേണ്ടായാണ് ഇത്രയും വലിയ ത്യാഗം താരം ചെയ്തത്. പല സുഹൃത്തുക്കളും മൊട്ടയടിക്കരുതെന്ന് ഉപദേശിച്ചെങ്കിലും താന്‍ വഴങ്ങിയില്ലെന്ന് താരം പറഞ്ഞു. കഥാപാത്രത്തിന്റെയും സിനിമയുടെയും പൂര്‍ണതയ്ക്ക് വേണ്ടിയാണ് തലമുണ്ഡനം ചെയ്തത്. എട്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിന് ബാധിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും താരം അതൊന്നും ചെവിക്കൊണ്ടില്ല. ഉരുക്കു സതീശനില്‍ വില്ലനും നായകനുമായി ഡബിള്‍ റോളിലാണ് പണ്ഡിറ്റ് എത്തുക എന്നും അദ്ദേഹത്തിനൊപ്പമുള്ളവര്‍ വെളിപ്പെടുത്തു.
അവസാനം ഇറങ്ങിയ ചിരഞ്ജീവി ഐപിഎസും താരത്തിന് നഷ്ടം വരുത്തിയില്ല. മാത്രമല്ല ഇന്റര്‍നെറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ പ്രമുഖനാണ് പണ്ഡിറ്റ്. ഗൂഗിളില്‍ അദ്ദേഹത്തിന്റെ വീഡിയോയും സിനിമകളിലെ പാട്ടും ധാരാളം ആളുകള്‍ തിരയുന്നുണ്ട്. പ്രമുഖ ചാനലില്‍ സന്തോഷ് പണ്ഡിറ്റിനെയും രഞ്ജിനി ഹരിദാസിനെയും ചേര്‍ത്ത് അവതരിപ്പിച്ച ഷോയ്ക്ക് ഉയര്‍ന്ന റേറ്റിംഗാണ് ലഭിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ പണ്ഡിറ്റ് ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങുന്നത്.
The post സന്തോഷ് പണ്ഡിറ്റിന്റെ ഏഴാമത്തെ ചിത്രം ഉരുക്ക് സതീശന്‍; തലമൊട്ടയടിച്ച പണ്ഡിറ്റ് നായകനും വില്ലനുമാകുന്നു appeared first on Daily Indian Herald.