Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

സന്തോഷ് പണ്ഡിറ്റ് മൊട്ടയടിച്ചു! .. തലമുണ്ഡനം ചെയ്ത ഉരുക്ക് സതീശന്‍ !

$
0
0

ഉരുക്ക് സതീശനാകാന്‍ സന്തോഷ് പണ്ഡിറ്റ് മൊട്ടയടിച്ചു!സാധാരണ ഗെറ്റപ്പില്‍ നിന്നു ഒരല്‍പം വ്യത്യസ്തന്‍ ആകാന്‍ ഉറച്ചിരിക്കുകയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ .തന്റെ എട്ടാമത്തെ സിനിമയില്‍ നായകന് പകരം ക്രൂരനായ വില്ലനാവുകയാണ് സന്തോഷ് പണ്ഡിറ്റ്.അതും ഡബിള്‍ റോളില്‍ .രുക്ക് സതീശന്‍ എന്ന സിനിമയിലാണ് കുത്തഴിഞ്ഞ ജീവിതവും ജയില്‍വാസവും ക്വട്ടേഷനുമായി കഴിയുന്ന ഉരുക്ക് സതീശനായി പണ്ഡിറ്റ് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി തല മൊട്ടയടിക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധകരുടെ ആവശ്യം പരിഗണിച്ചാണ് ഈ മേക്ക് ഓവറെന്ന് സന്തോഷ് പണ്ഡിറ്റ് .തന്റെ ഏഴാമത്തെ ചിത്രമായ ഉരുക്ക് സതീശന് വേണ്ടായാണ് ഇത്രയും വലിയ ത്യാഗം താരം ചെയ്തത്. പല സുഹൃത്തുക്കളും മൊട്ടയടിക്കരുതെന്ന് ഉപദേശിച്ചെങ്കിലും താന്‍ വഴങ്ങിയില്ലെന്ന് താരം പറഞ്ഞു. കഥാപാത്രത്തിന്റെയും സിനിമയുടെയും പൂര്‍ണതയ്ക്ക് വേണ്ടിയാണ് തലമുണ്ഡനം ചെയ്തത്. എട്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിന് ബാധിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും താരം അതൊന്നും ചെവിക്കൊണ്ടില്ല.
അവസാനം ഇറങ്ങിയ ചിരഞ്ജീവി ഐ.പി.എസും താരത്തിന് നഷ്ടം വരുത്തിയില്ല. മാത്രമല്ല ഇന്റര്‍നെറ്റില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ പ്രമുഖനാണ് പണ്ഡിറ്റ്.

ഗൂഗിളില്‍ അദ്ദേഹത്തിന്റെ വീഡിയോയും സിനിമകളിലെ പാട്ടും ധാരാളം ആളുകള്‍ തിരയുന്നുണ്ട്. പ്രമുഖ ചാനലില്‍ സന്തോഷ് പണ്ഡിറ്റിനെയും രഞ്ജിനിഹരിദാസിനെയും ചേര്‍ത്ത് അവതരിപ്പിച്ച ഷോയ്ക്ക് ഉയര്‍ന്ന റേറ്റിംഗാണ് ലഭിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ പണ്ഡിറ്റ് ലക്ഷങ്ങളാണ് പ്രതിഫലം വാങ്ങിയത്.

ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്ന സിനിമയ്ക്ക് ശേഷമെത്തുന്ന ചിത്രമാണ് ഉരുക്ക് സതീശന്‍. ഉരുക്ക് സതീശനില്‍ സതീശന്‍ എന്ന ഗുണ്ടയായും വിശാല്‍ എന്ന കഥാപാത്രമായും അഭിനയിക്കുന്നുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് സൗത്ത് ലൈവിനോട്. പക്കാ നെഗറ്റീവ് റോള്‍ ചെയ്യുന്നത് ആദ്യമാണ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വിദ്യാസമ്പന്നനരായിരുന്നു. സതീശന്‍ ചീട്ട് കളിച്ചതിന് പിടിക്കപ്പെട്ട് ജയിലിലായ ആളാണ്. അയാള്‍ പിന്നീട് കുറ്റകൃത്യങ്ങളുടെ വഴിയേ പോയി. കൊലപാതക കേസില്‍ പ്രതിയായി. തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല. അതാണ് ഉരുക്ക് സതീശന്‍.മുടി മൊട്ടയടിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ രഹസ്യവും സന്തോഷ് പണ്ഡിറ്റ് വെളിപ്പെടുത്തുന്നു . മലയാളി ഹൗസ് സമയത്ത് ഒരു ദിവസം പുലര്‍ച്ച രണ്ട് മണിക്ക് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ വന്ന് എന്റെ മുടി പിടിച്ച് വലിക്കുന്നു. ഞാന്‍ ഞെട്ടിയെഴുന്നേറ്റ് കാര്യം തിരക്കി. നിങ്ങളുടെ വിഗ്ഗ് എടുത്തുനോക്കാനാണ് വന്നതെന്ന് പറഞ്ഞു. എന്റെ മുടി വിഗ്ഗ് എന്ന് പലര്‍ക്കും തോന്നുന്നുണ്ടെന്ന് പിന്നീട് പലരും പറഞ്ഞിരുന്നു. അത്ര മനോഹരമെന്ന് തോന്നുന്ന ഈ മുടി വെട്ടിയാല്‍ എങ്ങനെയിരിക്കും.ആ ചിന്തയാണ് മൊട്ടയടിച്ചുള്ള ലുക്കിന് പിന്നില്‍

 

The post സന്തോഷ് പണ്ഡിറ്റ് മൊട്ടയടിച്ചു! .. തലമുണ്ഡനം ചെയ്ത ഉരുക്ക് സതീശന്‍ ! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles