Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

അവിഹിതം വര്‍ധിക്കുന്നു വനിതാ കമ്മീഷനില്‍ ദമ്പതികളുടെ പരാതി പ്രളയം; വെളിപ്പെടുത്തലുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ

$
0
0

തിരുവനന്തപുരം: കേരളത്തില്‍ ദമ്പതിമാരുടെ അവിഹിതങ്ങള്‍ ഭീകരമായ തോതില്‍ വര്‍ദ്ധിക്കുന്നതായി വനിതാ കമ്മീഷന്‍. വൃദ്ധരായ അമ്മമാരെ മക്കള്‍ സംരക്ഷിക്കുന്നത് പണത്തിന്റെ പേരില്‍ മാത്രമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി പറഞ്ഞു. വൃദ്ധരായ അമ്മമാര്‍ ഉപേക്ഷിക്കപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയിലേക്കാണ് കേരളം പോകുന്നത്. മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. മകള്‍ പോലും അമ്മയെ സംരക്ഷിക്കുന്നത് അമ്മയുടെ പെന്‍ഷന്‍ മോഹിച്ചിട്ടാണ്. മരുന്നിന് മാത്രം തികയുന്ന തുച്ഛമായ പെന്‍ഷന്‍ തുക വേണമെന്ന് മകള്‍ ശാഠ്യം പിടിക്കുന്നു.

ഭാര്യാഭര്‍ത്താക്കന്‍മാരുടെ അവിഹിത ബന്ധങ്ങളുടെ പേരിലുള്ള പരാതികള്‍ വനിതാ കമ്മീഷനില്‍ വര്‍ദ്ധിക്കുന്നു. ഇതോടൊപ്പം തന്നെ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ മക്കള്‍ തമ്മിലുള്ള തര്‍ക്കവും കൂടി വരികയാണ്. പോലീസുകാര്‍ പ്രതികളായ കേസുകളും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് മക്കളുള്ള അമ്മയെ സ്വന്തം വീട്ടില്‍ നിന്ന് മകന്‍ പുറത്താക്കി. പതിനൊന്ന് വര്‍ഷത്തോളം അമ്മയെ സംരക്ഷിച്ച നിര്‍ധനരായ പെണ്‍മക്കള്‍ മകനോട് അമ്മയുടെ സംരക്ഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടപ്പോഴാണ് തര്‍ക്കം കമ്മീഷന്‍ വരെയെത്തിയത്. 80കാരിയായ അമ്മ മകനു മുന്നില്‍ കെഞ്ചിയെങ്കിലും എല്ലാ മക്കളെയും വിളിപ്പിച്ച് വിഷയത്തില്‍ തീരുമാനിക്കണമെന്ന ശാഠ്യത്തിലാണ് മകന്‍ മടങ്ങിയത്. ഓരോ സിറ്റിംഗിലും ഇത്തരം നിരവധി കേസുകള്‍ കമ്മീഷനില്‍ എത്തുന്നതായി അവര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നടക്കുന്ന വനിതാകമ്മീഷന്റെ മെഗാ അദാലത്തിലാണ് കേരളീയ കുടുംബങ്ങളില്‍ നടക്കുന്ന വിചിത്രമായ സാമൂഹികാവസ്ഥയെക്കുറിച്ചുള്ള നേര്‍ക്കാഴ്ച്ചകള്‍. ഒരു സ്ത്രീ നിരന്തരം ഭര്‍ത്താവില്‍ നിന്ന് പണം ആവശ്യപ്പെടുന്നതായി ഡി.വൈ.എസ്.പിയുടെ ഭാര്യ നല്‍കിയ പരാതിയില്‍ രണ്ടു കുട്ടികള്‍ക്കും തനിക്കും ചെലവിനു തരുന്നില്ലെന്നാണ് മറ്റൊരു സ്ത്രീ മറുവാദം ഉന്നയിച്ചത്. ്രൈകം റെക്കോര്‍ഡ്സ് ബ്യൂറോയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയാണ് ഡി.വൈ.എസ്.പി. തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റിയതായി ഈ പരാതിയിന്മേല്‍ കോട്ടയത്തു ജോലി ചെയ്യുന്ന ഡി.വൈ.എസ്.പി കമ്മീഷനെ അറിയിക്കുകയായിരുന്നു.
ഇദ്ദേഹവുമെത്തുള്ള ചിത്രങ്ങളും റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണങ്ങളും പ്രതിഭാഗം കമ്മീഷനില്‍ ഹാജരാക്കി. ഡി.വൈ.എസ്.പി 16 വര്‍ഷം തനിക്കൊപ്പം കഴിയുകയായിരുന്നെന്നും തനിക്ക് കാറും വീടുമൊക്കെ വാങ്ങി തന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാകാതെ കമ്മീഷന്‍ കുഴങ്ങുന്ന അവസ്ഥയായിരുന്നു. ഒടുവില്‍ കേസ് കോടതിക്ക് റഫര്‍ ചെയ്തു.

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയുടെയും കുടുംബത്തിന്റെയും വധഭീഷണിയില്‍ നിന്ന് രക്ഷ തേടി പാറശ്ശാല സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ മുപ്പതുകാരി വനിതാ കമ്മീഷനിലെത്തി. ഈ വിവാഹത്തിന്റെ പേരില്‍ നിരവധി തവണ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അമ്മ മാത്രമാണ് ആശ്രയം.
കെ.സി. റോസക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കമ്മീഷന്‍ പരിഗണിച്ച 120 കേസുകളില്‍ 47 എണ്ണം തീര്‍പ്പായി. അഞ്ചെണ്ണം പോലീസ് റിപ്പോര്‍ട്ടിനയച്ചു. രണ്ടെണ്ണം കൗണ്‍സിലിംഗിനയച്ചു. ഒറ്റ കക്ഷികള്‍ മാത്രം ഹാജരായ 32 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. 34 കേസുകളില്‍ ഇരുകക്ഷികളും ഹാജരായില്ല.

The post അവിഹിതം വര്‍ധിക്കുന്നു വനിതാ കമ്മീഷനില്‍ ദമ്പതികളുടെ പരാതി പ്രളയം; വെളിപ്പെടുത്തലുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20539

Trending Articles