ഇടുക്കി: മദ്യപിച്ചെത്തിയ ഭര്‍ത്താവും സുഹൃത്തും ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ചപ്പാത്ത് കരുന്തരുവില്‍ വിനോദ്, സുഹൃത്ത് സുനില്‍ എന്നിവരെയാണ് ഉപ്പുതറ എസ്ഐ എ.സി. ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്. മദ്യപിച്ച് സുഹൃത്ത് സുനിലിനോടൊപ്പം വീട്ടിലെത്തിയ വിനോദ്, തന്റെ കൂട്ടുകാരന്റെ ഇംഗിതത്തിനു വഴങ്ങാന്‍ ഭാര്യയോടു ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവതി എതിര്‍ത്തപ്പോള്‍ വിനോദ് ബലമായി കൈപിടിച്ചുകെട്ടിയ ശേഷം സുനിലിനോടു ഭാര്യയെ തന്റെ മുന്നിലിട്ട് ലൈംഗീകമായി ആസ്വദിക്കണമെന്ന് ആവശ്യപ്പെട്ടു.
സുനില്‍ ദേഹോപദ്രവം നടത്തുന്നതിനിടെ വീട്ടമ്മ പിടിവിട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ യുവതി ഓടി രക്ഷപ്പെട്ട് അടുത്തുള്ള വീട്ടിലെത്തി കാര്യം പറഞ്ഞു. അയല്‍പക്കത്തെ വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതസുസരിച്ച് പോലീസെത്തി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു
The post ഭാര്യയെ കൂട്ടുകാരന് വില്‍പ്പന നടത്തി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു; സംഭവം ഇടുക്കിയില്‍ appeared first on Daily Indian Herald.