Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

പാപ്പി അപ്പച്ചന്‍ലൊക്കേഷനില്‍ കാത്ത് നിന്ന് മടുത്തപ്പോള്‍ ദിലീപ് ധര്‍മ്മജനോട് പൊട്ടിത്തെറിച്ചു!

$
0
0

ദിലീപ്, കാവ്യാ മാധവന്‍, ഇന്നസെന്റ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പാപ്പി അപ്പച്ചന്‍. മമാസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വിജയം നേടി. അശോകന്‍, സുരേഷ് കൃഷ്ണ, കെഎപിഎസി ലളിത, ധര്‍മ്മജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടന്ന ഒരു രസകരമായ ഒരു സംഭവത്തെ കുറിച്ച് ധര്‍മജന്‍ പറഞ്ഞു. ധര്‍മ്മജന്റെ ആദ്യ ദിവസം കൂടിയായിരുന്നു പാപ്പി അപ്പച്ചന്‍. അതുകൊണ്ട് തന്നെ ലൊക്കേഷനില്‍ ആദ്യ ദിവസം പോകാന്‍ നല്ല പേടിയായിരുന്നു. സെറ്റിലെത്തി എങ്ങനെ പെരുമാറണം എന്ന് അറിയാത്തതായിരുന്നു പ്രശ്‌നം.

ലൊക്കേഷനില്‍ എത്തി എന്റെ സീനിനായി കാത്തിരിക്കുമ്പോഴാണ് അസിസ്റ്റന്റ് ഡയറക്ടര്‍ വരുന്നത്. കുറച്ച് നേരം കാത്തിരിക്കേണ്ടി വരും. അത് കഴിഞ്ഞ് നിങ്ങളുടെ സീനിനായി വിളിക്കാമെന്ന് പറഞ്ഞു. അങ്ങനെ കേട്ടപ്പോള്‍ കുറച്ച് നേരമൊന്ന് വിശ്രമിക്കാന്‍ സ്ഥലം കിട്ടുമോ എന്ന് അന്വേഷിക്കാമെന്ന് കരുതി ഞാന്‍ എണീറ്റ് നടന്നു.ഇത്തിരി നടന്നപ്പോള്‍ ഒരു വണ്ടിയുടെ തണല്‍ കണ്ടു. അതിനടുത്തെത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന ഒരു തമിഴ് പയ്യന്‍ വന്ന് വാതില്‍ തുറന്നു. ഇതിനുള്ളില്‍ വിശ്രമിച്ചോളാനും പറഞ്ഞു. അതിനുള്ളില്‍ ഒരു കട്ടില് കണ്ടപ്പോള്‍ ഞാനതില്‍ കിടന്ന് ഉറങ്ങി.

ഷോട്ടിന് സമയമായപ്പോള്‍ ആളില്ല. എല്ലാവരും ധര്‍മ്മജനെ തിരക്കി നടക്കാന്‍ തുടങ്ങി. കുറെ നേരം കാത്ത് നിന്നതിന് ശേഷം ദിലീപ് പറഞ്ഞു. ‘ആ, അവനെത്തുമ്പോള്‍ വിളിക്ക്’. കാരവാനില്‍ ചെന്നപ്പോള്‍ താന്‍ അതില്‍ കിടന്ന് ഉറങ്ങുന്നു. എന്ത് പരിപാടിയ നീ കാട്ടിയെ? ലൊക്കേഷനില്‍ എല്ലാവരും നിന്നെ തിരയുമ്പോള്‍ നീ ഇവിടെ കിടന്ന് ഉറങ്ങുന്നോ? നല്ല ദേഷ്യത്തോടെയാണ് ദിലീപേട്ടന്‍ ഇക്കാര്യം ചോദിച്ചത്.എന്റെ പൊന്ന് ദിലീപേട്ടാ, ഞാന്‍ ആദ്യമായാണ് ഈ വണ്ടി കാണുന്നത്. കാരവാനാണെന്ന് എനിക്കറിയില്ലായിരുന്നു. ആ മറുപടിയില്‍ തന്നെ ദിലീപിന്റെ ദേഷ്യം മുഴുവന്‍ അലിഞ്ഞ് പോയി ധര്‍മ്മജന്‍ പറയുന്നു.

The post പാപ്പി അപ്പച്ചന്‍ലൊക്കേഷനില്‍ കാത്ത് നിന്ന് മടുത്തപ്പോള്‍ ദിലീപ് ധര്‍മ്മജനോട് പൊട്ടിത്തെറിച്ചു! appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20542

Trending Articles