Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20554

ബര്‍ക്കാ ദത്ത് എന്‍ഡിടിവിയില്‍ നിന്ന് രാജിവച്ചു; ലക്ഷ്യം പുതിയ വാര്‍ത്താ ചാനല്‍

$
0
0

ന്യൂഡല്‍ഹി: എന്‍ഡിടിയില്‍ നിന്ന് ബര്‍ക്കാ ദത്ത് രാജിവച്ചു. പുതിയ ചാനലെന്ന സ്വപ്‌നവുമായാണ് കഴിഞ്ഞ 21 വര്‍ഷമായുള്ള എന്‍ഡിടിവിയുമായുള്ള ബന്ധം ബര്‍ക്കാദത്ത് അവസാനിപ്പിച്ചത്. എന്‍ഡി ടിവിയില്‍ നിന്നും താന്‍ രാജിവെക്കുന്ന വിവരം ബര്‍ക്കാ ദത്ത് ട്വിറ്ററിലൂുടെ അറിയിച്ചു. പുതിയ ചാനല്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ബര്‍ക്കയുടെയും പടിയിറക്കം.

നേരത്തെ അര്‍ണാബ് ഗോസ്വാമി തന്റെ പുതിയ ചാനലിന് റിപ്പബ്ലിക്ക എന്ന് പേര് അനൗണ്‍സ് ചെയകതിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ ചാനല്‍ എന്ന ലക്ഷ്യത്തോടെ ബര്‍ക്ക ദത്തും പടിയിറങ്ങുന്നത്. ബര്‍ക്കാ ദത്തിന്റെ രാജി പ്രഖ്യാപനത്തിന് പിന്നാലെ അവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എന്‍ഡിടിവിയും രംഗത്തെത്തി. പുതുയ അവസരം ലക്ഷ്യമിട്ടുള്ള ബര്‍ക്കയുടെ തുടര്‍ന്നുള്ള യാത്ര ഗുണകരമാകട്ടെ എന്ന് എന്‍ഡിടിവി മാനേജ്മെന്റ് ആശംസകള്‍ നേര്‍ന്നു.

The post ബര്‍ക്കാ ദത്ത് എന്‍ഡിടിവിയില്‍ നിന്ന് രാജിവച്ചു; ലക്ഷ്യം പുതിയ വാര്‍ത്താ ചാനല്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20554