Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20647

ചെറിയാന്‍ ഫിലിപ്പിനെ തിരികെയെത്തിക്കാന്‍ വിഎം സുധീരന്‍ കെപിസിസിയിയില്‍ പ്രമേയം അവതരിപ്പിക്കും; ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങളും നിര്‍ണ്ണായകം

$
0
0

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വി എം സുധീരന്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ പ്രമേയം അവതരിപ്പിക്കും. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതിന് അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നതാണ് പ്രമേയത്തിന്റെ ലക്ഷ്യം. പ്രമേയത്തിന് മുന്‍കൈ എടുക്കുന്നത് വി എം സുധീരനാണെങ്കിലും ആശയം എ കെ ആന്റണിയുടേതെന്നാണ് കോണ്‍ഗ്രസ് തലപ്പത്തെ സംസാരം പ്രമേയത്തിന് എ കെ ആന്റണിയും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മോഹന്‍ ഗോപാലും പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് വിഷയത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഉമ്മന്‍ചാണ്ടിയെ ആണ്. ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന തന്ത്രം വളരെ ശ്രദ്ധേയമാകും. എന്തായാലും വരും ദിവസങ്ങളില്‍ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരികെ എത്തിക്കുന്നത് ഔദ്യോഗികമായി ചര്‍ച്ചയാക്കി മാറ്റാന്‍ തന്നെയാണ് സുധീരപക്ഷത്തിന്റെ തീരുമാനം.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന വാര്‍ത്ത ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടതോടെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ചെറിയനുകൂലമായ നിലപാടാണ് ഭൂരിപക്ഷം പ്രവര്‍ത്തകരും സ്വീകരിച്ചിരിക്കുന്നത്. അതേ സമയം ഇത് സംബന്ധിച്ച് ചെറിയാന്‍ ഫിലിപ്പ് മനസുതുറന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

The post ചെറിയാന്‍ ഫിലിപ്പിനെ തിരികെയെത്തിക്കാന്‍ വിഎം സുധീരന്‍ കെപിസിസിയിയില്‍ പ്രമേയം അവതരിപ്പിക്കും; ഉമ്മന്‍ ചാണ്ടിയുടെ നീക്കങ്ങളും നിര്‍ണ്ണായകം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20647

Latest Images

Trending Articles



Latest Images