സ്വന്തം ലേഖകൻ
രണ്ടു സിനിമകൾ സൂപ്പർ ഹിറ്റാക്കിയ ശേഷം സൂപ്പർ താരത്തെ വച്ചൊരു സിനിമയെടു്ക്കാനെത്തിയ സംവിധായകൻ നാദിർഷായെ വിലക്കി മമ്മൂട്ടി. കോമഡി സ്‌ക്രിപ്റ്റുമായി എത്തിയ നാദിർഷായോടു നിന്റെ സിനിമയിൽ അഭിനയിക്കാൻ എനിക്കു പേടിയാണെന്നു മമ്മൂട്ടി.
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം നാദിർഷ തന്റെ നായകനാക്കുന്നത് മമ്മൂട്ടിയെയാണ്. മെഗാ സ്റ്റാറിനൊപ്പമുള്ള തന്റെ ചിത്രത്തിന്റെ ആവേശത്തിലാണ് നാദിർഷ. എന്നാൽ ആദ്യം നാദിർഷയോട് കോമഡി വഴങ്ങില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു മമ്മൂട്ടി. നാദിർഷയും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും വിട്ടില്ല. ഈ കഥാപാത്രം മമ്മൂക്ക തന്നെ ചെയ്‌തേ പറ്റൂ എന്ന് ഉറപ്പിച്ചു. സ്വാഭാവിക കോമഡിയാണ് ചിത്രത്തിലുള്ളത് അത് മമ്മൂക്ക ചെയ്യണമെന്ന് പറഞ്ഞതോടെ താരം സമ്മതിച്ചു.
നാദിർഷയുടെ ആദ്യ രണ്ടു ചിത്രങ്ങൾക്കും തിരക്കഥ എഴുതിയത് ബിപിനും വിഷ്ണുവുമാണ്. ആദ്യമായാണ് കോമഡി രാജാക്കന്മാരായ ബെന്നിയും നാദിർഷയും ഒന്നിക്കുന്നെന്നതും പ്രത്യേകതയാണ്. ഒരു മറവത്തൂർ കനവ്, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ ചിത്രങ്ങളിലേതു പോലെ സ്വാഭാവിക തമാശകളാകും ചിത്രത്തിലെന്ന് നാദിർഷ പറയുന്നു.
The post നിന്റെ ചിത്രത്തിൽ അഭിനയിക്കാൻ എനിക്കു പേടി; നാദിർഷായോടു മമ്മൂട്ടി appeared first on Daily Indian Herald.