Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ഒന്നും ശരിയായില്ല; എല്ലാം പൊളിഞ്ഞു: കടുത്ത അതൃപ്തിയിൽ മുഖ്യമന്ത്രി പിണറായി

$
0
0

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എല്ലാം ശരിയാക്കാമെന്ന് അധികാരത്തിൽ എത്തി ആറു മാസം കഴിഞ്ഞിട്ടും ഒന്നും ശരിയാക്കാനാവാതെ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനു കടുത്ത അതൃപ്തി. ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഘടകകക്ഷി മന്ത്രിമാരുടെയും പടലപ്പിണക്കങ്ങളും സിപിഎം മന്ത്രിമാരുടെ സൗന്ദര്യപിണക്കവുമാണ് ഭരണത്തെ സാരമായി ബാധിച്ചിരിക്കുന്ന്ത്. തന്റെ നിയന്ത്രണത്തിൽ ഒന്നും നിൽക്കുന്നില്ലെന്നു തോന്നിയതോടെയാണ് മുഖ്യമന്ത്രി കടുത്ത അതൃപതി പ്രകടിപ്പിച്ചിരിക്കുന്നത്.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഉൾപ്പെടെ സർക്കാർ ഓഫീസുകളിൽ ഫയലുകൾ കെട്ടിക്കിടക്കുന്നതും ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിൽ പ്രശ്‌നങ്ങൾ ഒഴിയാത്തതും ഉന്നതോദ്യോഗസ്ഥർ തമ്മിലുള്ള ഏറ്റുമുട്ടലുമാണു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പുതുവർഷത്തിലെങ്കിലും സർക്കാരിനു പുതിയമുഖം നൽകാൻ ലക്ഷ്യമിട്ട് 26നു മന്ത്രിമാരുടെയും പഴ്‌സണൽ സ്റ്റാഫിന്റെയും ഉന്നതോദ്യോഗസ്ഥരുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
അധികാരം ഏറ്റെടുത്തപ്പോൾ പ്രഖ്യാപിച്ച നയങ്ങളിൽനിന്നു സർക്കാർ പിന്നാക്കം പോയെന്നും ഉദ്യോഗസ്ഥരുടെ ഉദാസീനതമൂലം പ്രവർത്തനങ്ങൾ ഒച്ചിഴയും പോലെയായെന്നുമാണു മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. ഇതു സർക്കാരിന്റെ പ്രതിഛായയെ ബാധിച്ചു. 26നു നടക്കുന്ന യോഗത്തിൽ മന്ത്രിമാർക്കും പഴ്‌സണൽ സ്റ്റാഫിനും പുറമേ താക്കോൽസ്ഥാനത്തുള്ള മുഴുവൻ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കണമെന്നാണു കർശനനിർദേശം.
സംസ്ഥാനചരിത്രത്തിൽ ആദ്യമായി റേഷൻ മുടങ്ങിയതും കെ.എസ്.ആർ.ടി.സിയിലുണ്ടായ ശമ്പളപ്രതിസന്ധിയും മുഖ്യമന്ത്രിയെ ഏറെ അസ്വസ്ഥനാക്കി. മുൻപില്ലാത്ത തരത്തിൽ ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതും സർക്കാരിനെക്കുറിച്ചു മോശം അഭിപ്രായത്തിനിടയാക്കി.
സത്യപ്രതിജ്ഞയ്ക്കു തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തപ്പോൾ സർക്കാർനയം വ്യക്തമാക്കിയിരുന്നു. പാവപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്നവരുടെയും സർക്കാരാണിതെന്നും അവരുടെ ശ്രമഫലമായാണ് അധികാരത്തിലെത്താനായതെന്നും പറഞ്ഞ മുഖ്യമന്ത്രി, അടുത്ത അഞ്ചുവർഷം അരി ഉൾപ്പെടെയുള്ള നിത്യോപയോഗസാധനങ്ങൾക്കു വില ഉയരില്ലെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്നീടു റേഷൻ വിതരണം താളംതെറ്റുകയും അരിവില കുതിച്ചുയരുകയും ചെയ്തു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങിയതും സർക്കാരിനു ക്ഷീണമായി. നിലമ്പൂർ കരുളായി വനത്തിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന പോലീസ് നപടിക്കെതിരേ മുഖ്യഘടകകക്ഷിയായ സി.പി.ഐ. പരസ്യമായി രംഗത്തുവന്നു. പോലീസ് നയത്തിനെതിരേ വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ച സാഹചര്യത്തിൽകൂടിയാണു മുഖ്യമന്ത്രി യോഗം വിളിച്ചത്.
ഐ.എ.എസ്ഐ.പി.എസ്. പോര് രൂക്ഷമായിരിക്കേ ഉദ്യോഗസ്ഥർക്കുമേൽ സർക്കാരിനു നിയന്ത്രണം നഷ്ടപ്പെട്ടെന്ന വിമർശനം എൽ.ഡി.എഫിൽനിന്നുതന്നെ ഉയരുന്നുണ്ട്. സെക്രട്ടേറിയറ്റിൽ ഫയലുകൾ അനാവശ്യമായി വച്ചുതാമസിപ്പിക്കരുതെന്നു മുഖ്യമന്ത്രി കർശനനിർദേശം നൽകിയിരുന്നു. തുടക്കത്തിൽ ഇത് അനുസരിച്ചെങ്കിലും ഉദ്യോഗസ്ഥർ വീണ്ടും പതിവുപടി ഉദാസീനരായി.


Viewing all articles
Browse latest Browse all 20539

Trending Articles