Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20545

കന്യാസ്ത്രീകളും വൈദീകരും തെരുവിലങ്ങി മനോരമ ചുട്ടെരിച്ചു; മലയോര മേഖലയില്‍ ആളിപടര്‍ന്ന പ്രതിഷേധം മധ്യകേരളത്തിലും ആളികത്തുന്നു; മനോരമയ്ക്ക് കൂട്ട ബഹിഷ്‌ക്കരണം

$
0
0

കൊച്ചി: ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കും വിധം അന്ത്യാത്താഴ ചിത്രം പ്രസിദ്ധീകരിച്ച മലയാള മനോരമയ്‌ക്കെതിരെ പ്രതിഷേധം അണയുന്നില്ല. മലയോര മേഖലകളില്‍ കത്തിപടര്‍ന്ന പ്രതിഷേധം ഇപ്പോള്‍ മധ്യകേരളത്തിലെ ക്രിസ്തീയ വിശ്വാസികളും ഏറ്റെടുത്തിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരിഞ്ഞാലക്കുട രൂപതയുടെ കീഴിലെ ഇടവകകളില്‍ നടന്ന പ്രതിഷേധ റാലി മനോരമയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയട്ടില്ലെന്നതിന് തെളിവാണ്.mnm-1

ഇടവകയിലെ മുഴുവന്‍ സംഘടനകളും കന്യസ്ത്രീകളും വൈദികരുമുള്‍പ്പെടെ തെരുവിലിറങ്ങികൊണ്ടായിരുന്നു പലയിടത്തും പ്രതിഷേധം നടന്നത്. പല സ്ഥലങ്ങളിലും മനോര കൂട്ടയിട്ട് കത്തിച്ചു. മനോരമ ബഹിഷ്‌ക്കാരിക്കാന്‍ ആഹ്വാനം ചെയ്ത പല ഇടവകകളിലും നോട്ടീസുകളിറങ്ങി. സോഷ്യല്‍ മീഡിയയില്‍ മനോമയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് വിശ്വാസികള്‍ പ്രതികരിക്കുന്നത്. മാപ്പു പറഞ്ഞും സഭാ മേലധ്യക്ഷന്‍മാരുമായി ചര്‍ച്ചകള്‍ നടത്തിയും പ്രശ്‌ന പരിഹാരത്തിന് മനോരമ കുടുംബം ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ ഗുണമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.mnm-2

മലയോര മേഖലകളില്‍ മലയാള മനോരമ പത്ര ബഹിഷ്‌ക്കരണം വ്യാപിക്കുന്നത് മനോരമയെ ആശങ്കയിലാക്കുന്നുണ്ട്. താല്‍ക്കാലികമാ പ്രതിഭാസമെന്ന് കരുതിയിരുന്നെങ്കിലും വിശ്വാസികള്‍ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്ത സാഹചര്യത്തിലേയ്ക്ക് മാറുകയായിരുന്നു.

അന്ത്യത്താഴ ചിത്രത്തിലെ ക്രിസ്തുവിന് പകരം നഗ്നയായ സത്രീയേയും പന്ത്രണ്ട് ശിഷ്യന്‍മാര്‍ക്ക് പകരം കന്യസ്ത്രീകളെയും അവരിപ്പിക്കുന്ന ചിത്രമാണ് മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയില്‍ അച്ചടിച്ച് വന്നത്. സംഭവം വിവാദമായതോടെ ചിത്രമുള്‍പ്പെടെയുള്ള പതിപ്പ് പിന്‍വലിച്ച് മാനോരമ മാപ്പുപറഞ്ഞിരുന്നു. പക്ഷെ സാത്താന്‍ സേവക്കാരുടെ ചിത്രമാണ് മനോരമ പ്രസിദ്ധീകരിച്ചതെന്ന നിലപാടിലാണ് ക്രിസ്ത്രീയ വിശ്വാസികള്‍. എന്നും വിവിധ ക്രിസത്യന്‍ മത വിഭാഗങ്ങള്‍ക്കൊപ്പം നിന്നിട്ടുള്ള മലയാള മനോരമയക്ക് ഈ കടുത്ത പ്രതിസന്ധി എങ്ങിനെ നേരിടുമെന്ന കാര്യത്തില്‍ ഒരു ധാരണയുമില്ല. ഒരോ ദിവസവും പത്രത്തിന്റെ വരിക്കാരുടെ എണ്ണം കൂട്ടത്തോടെ കുറയുകയാണ്.


Viewing all articles
Browse latest Browse all 20545

Trending Articles