Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഗൂഗീളില്‍ എഞ്ചിനിയറായ മകന്‍ പിതാവിപ്പോഴും ചുമട്ട് ജോലിയില്‍; പണിയെടുത്ത് ജീവിക്കാനാണ് ഈ അച്ഛനിഷ്ടം

$
0
0

ജെയ്പൂര്‍: മകന്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങി ഗൂഗിളിലെ എഞ്ചിനിയറാണെങ്കിലും പഴയ ജോലി മറക്കാന്‍ തയ്യാറല്ല ഈ പിതാവ്. ഇപ്പോഴും ഇനി എന്നും ചുമട്ടുകാരനായി ജീവിക്കാനാണ് ഈ അച്ഛന് ഇഷ്ടം. രാജസ്ഥാന്‍ സ്വദേശിയായ തേജാറാം ശങ്കല്‍ാണ് ഈ ഭാഗ്യവാനായ പിതാവ്. തേജാറാമിന്റെ മകന്‍ രാംചന്ദ്ര ഗൂഗിളിന്റെ യു.എസിലെ സീറ്റില്‍ ഓഫീസിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്. സൗഭ്യാഗ്യങ്ങള്‍ വരുമ്പോള്‍ സ്വന്തം നിലതന്നെ മറക്കുന്നവര്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുകയാണ് രാംചന്ദ്രയും തേജാറാമും.

തനിക്ക് മെച്ചപ്പെട്ട ജോലി ലഭിച്ചതോടെ ഇനി ചുമട്ട് ജോലിക്ക് പോകേണ്ടന്ന് രാംചന്ദ്ര പിതാവിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ പണിയെടുത്ത് ജീവിക്കാനായില്ലെങ്കില്‍ തന്നെ ഒന്നിനും കൊള്ളാനാകാത്തവനായെന്ന് സ്വയം തോന്നുമെന്ന് തേജാറാം പറഞ്ഞു. പിതാവിന്റെ ആഗ്രഹം അങ്ങനെയാണെങ്കില്‍ പിന്നെ എതിര്‍ക്കാന്‍ ഇല്ല, അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നാണ് മകന്‍ രാംചന്ദ്ര പറഞ്ഞത്. അമ്മ രമീ ദേവി വീട്ടമ്മയാണ്. രണ്ടു പേര്‍ക്കും പിന്തുണ നല്‍കി രമീ ദേവി സദാ കൂടെയുണ്ട്

മകന്‍ ഗൂഗിള്‍ ജീവനക്കാരനായതൊന്നും തേജാറാമിന്റെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ചുമട്ടുകാരനായി തന്നെ ജീവിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. നാനൂറ് രൂപ ദിവസവേതനത്തിനാണ് തേജാറാം പണിയെടുക്കുന്നത്. 2013ല്‍ ഗൂഗിളിന്റെ ഇന്ത്യയിലെ ആസ്ഥാനത്ത് ജോലി ലഭിച്ച രാംചന്ദ്ര ഈ വര്‍ഷം ഏപ്രിലിലാണ് യു.എസിലേക്ക് പോയത്.
രാജസ്ഥാനിലെ സോജത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചാണ് രാംചന്ദ്ര ഉന്നത നിലയില്‍ എത്തിയത്. കോട്ടയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയ രാംചന്ദ്രയ്ക്ക് റൂര്‍ക്കി ഐ.ഐ.ടിയില്‍ പ്രവേശനം ലഭിച്ചു. വസ്ത്രങ്ങളും പഠനത്തിനുള്ള പണവും എല്ലാം സുമനസുകള്‍ സഹായിച്ചാണ് രാംചന്ദ്ര പഠനം പൂര്‍ത്തിയാക്കിയത്.


Viewing all articles
Browse latest Browse all 20534

Trending Articles