Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

അഭിമാന താരമായി കരുണ്‍ നായര്‍; ആശംസയറിയിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും; മകനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മാതാപിതാക്കള്‍

$
0
0

ചെന്നൈ: ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്നാണ് ട്രിപ്പിള്‍ സെഞ്ചുറി നേട്ടത്തെ കരുണ്‍ നായര്‍ വിശേഷിപ്പിച്ചത് ട്രിപ്പിള്‍ തികയ്ക്കാന്‍ സമയം അനുവദിച്ച് നല്‍കിയ ടീം മാനേജ്മെന്റിന് നന്ദി പറയുന്നുവെന്നും കരുണ്‍ പറഞ്ഞു. ഇന്നത്തെ കളിക്ക് ശേഷം രവിശാസ്ത്രിയുമായി സംസാരിക്കുകയായിരുന്നു കരുണ്‍.

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനമാണ് കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച് കരുണ്‍ റണ്‍മല കയറി തുടങ്ങിയത്. ചായക്ക് തൊട്ടുപിന്നാലെ സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കി മാറ്റി. മിന്നല്‍ വേഗത്തില്‍ അത് ട്രിപ്പിള്‍ സെഞ്ചുറിയിലെത്തിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറിക്കാരനുമായി കരുണ്‍ മാറി.

ടെസ്റ്റിലെ ഇന്ത്യ ഏറ്റവും ഉയര്‍ന്ന സ്‌കോറും ചെന്നൈയില്‍ പിറന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സാണ് ഇന്ത്യ നേടിയത്. 2009ല്‍ ശ്രീലങ്കക്കെതിരെ നേടിയ 726 റണ്‍സ് എന്ന സ്‌കോറാണ് ഇന്ത്യ തിരുത്തിയത്. ഇതോടെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 282 റണ്‍സിന്റെ ലീഡായി. നേരത്തെ 306 പന്തില്‍ 23 ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ ഡബിള്‍ സെഞ്ച്വറി തികച്ചത്. 185 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ സെഞ്ച്വറി നേട്ടം . ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് ഇത്.

കരുണിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് ചെയ്തു. മകനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് കരുണിന്റെ അച്ഛനും അമ്മയും പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കരുണ്‍ നായര്‍ക്ക് ഫേയ്‌സ് ബുക്കിലൂടെ പിന്തുണ അറിയിച്ചു.


Viewing all articles
Browse latest Browse all 20534

Trending Articles