Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ക്രിസ്തുമസ് ആശംസ നേര്‍ന്നില്ല; മുസ്ലീം സ്ത്രീയെ ബിയര്‍കുപ്പികൊണ്ടടിച്ചു; ശിരോവസ്ത്രം വലിച്ചുകീറി

$
0
0

പെര്‍ത്ത്: ക്രിസ്മസ് ആശംസകള്‍ പറയാത്തതിന്റെ പേരില്‍ ഓസ്ട്രേലിയയില്‍ മുസ്ലിം സ്ത്രീക്കുനേരെ ആക്രമണം. അജ്ഞാതന്‍ ഇവരെ ബിയര്‍ കുപ്പികൊണ്ട് അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പെര്‍ത്തിലെ ഒരു ഷോപ്പിങ് സെന്ററിലായിരുന്നു സംഭവം.

ഒരു സ്റ്റോറിലേക്കു കടന്ന യുവതിയോട് അജ്ഞാതനായ ഒരാള്‍ ‘മെറി ക്രിസ്മസ്’ പറഞ്ഞു. ‘ഹാപ്പി ഹോളിഡെയ്സ്’ എന്നു പറഞ്ഞ് യുവതി പ്രതികരിക്കുകയും ചെയ്തു.

അതോടെ അയാള്‍ ‘അല്ല മെറി ക്രിസ്മസ്’ എന്നു പറഞ്ഞ് യുവതിയെ തെറിവിളിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ബിയര്‍ ബോട്ടില്‍ യുവതിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ തട്ടംവലിച്ചുമാറ്റുകയും ചെയ്തു.

സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ഇടപെട്ടാണ് യുവതിയെ രക്ഷിച്ചത്. യുവതി പൊലീസില്‍ പരാതി നല്ത#കി. വെള്ളിയാഴ്ച രാത്രി 8.45നായിരുന്നു സംഭവം. മെലിഞ്ഞ് 30 വയസു പ്രായംതോന്നിക്കുന്നയാളാണ് ആക്രമിച്ചതെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത് –


Viewing all articles
Browse latest Browse all 20522

Trending Articles