Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20538

തമിഴ്നാട്ടില്‍ ശരിയത്ത് കോടതികള്‍ക്ക് നിരോധിച്ചു; ആരാധനാലയങ്ങള്‍ കോടതികളാകേണ്ട; മത കോടതികളെ വിലങ്ങിട്ട് മദ്രാസ് ഹൈക്കോടതി

$
0
0

ചെന്നൈ: ശരിയത്ത് കോടതികള്‍ക്ക് നിയമസാധുത ഇല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. ആരാധനാലയങ്ങള്‍ക്കു കോടതികളായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ തമിഴ്നാട്ടില്‍ ശരിയത്ത് കോടതികള്‍ നിരോധിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.കെ. കൗളും ജസ്റ്റിസ് എസ്. സുന്ദറും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കോടതിവിധി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി നാലാഴ്ചയ്ക്കകം തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ ചെന്നൈയിലെ അണ്ണാശാലയിലുള്ള മെക്ക മസ്ജിദ് ശരുയതിതി സമിതിക്കെതിരേ നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി. സാധാരണ കോടതികള്‍ പോലെയാണ് ശരിയത്ത് സമിതികളും പ്രവര്‍ത്തിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

ശരിയത്ത് പ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെന്ന ആവശ്യം ശരിയത്ത് കോടതി തള്ളിയ സാഹചര്യത്തിലാണ് അബ്ദുള്‍ റഹ്മാന്‍ മദ്രാഹസ് ഹൈക്കോടതിയെ സമീപിച്ചത്.

മുസ്ലിം വ്യക്തിനിയമം അനുസരിച്ച് തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്പിക്കുന്ന കോടതികളാണ് ഇതോടെ പ്രവര്‍ത്തനം അവസാനപ്പിക്കേണ്ടിവരുക. വസ്തു തര്‍ക്കത്തിലും വൈവാഹികകാര്യങ്ങളിലും ശരിയത്ത് കോടതികള്‍ തീര്‍പ്പുണ്ടാക്കാറുണ്ട്. ഇത്തരം നടപടികള്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കുടുംബ കോടതിക്കു സമാനമായ പ്രവര്‍ത്തനങ്ങളാണ് ശരയിത്ത്സമിതിയില്‍ നടക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


Viewing all articles
Browse latest Browse all 20538

Trending Articles