Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

സിപിഎം നേതാവിന്റെ കള്ളപ്പണം കണ്ടെത്തിയ ബാങ്കിലെ ജീവനക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മരണത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി

$
0
0

തിരുവനന്തപുരം: സിപിഎം നേതാവായ മന്ത്രിയുടെ കോടികളുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയ സഹകരണ ബാങ്കിലെ ജീവനക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയംഗവും ചാക്ക പുള്ളി ലെയിന്‍ പ്രശാന്തിയില്‍ വിഎന്‍ ജയശങ്കര്‍ ആണ് മരിച്ചത്. അതേസമയം, ഇദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ആരോപിച്ചു. ബാങ്കിലെ മുഴുവന്‍ സാമ്പത്തിക വിവരങ്ങളും അറിയാവുന്ന ക്ലര്‍ക്കാണ് മരിച്ചതെന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നു.

കടകംപള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു മന്ത്രിക്കും മന്ത്രി പത്നിക്കുമുള്‍പ്പെടെ കോടികളുടെ അനധികൃത നിക്ഷേപമുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കടകംപള്ളി, കരകുളം, പേരൂര്‍ക്കട ബാങ്കുകളില്‍ ഇത്തരത്തില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായാണ് ആക്ഷേപം ഉയര്‍ന്നത്. ഇതിനു പിന്നാലെ ബാങ്ക് ജീവനക്കാരന്റെ ദുരൂഹ മരണം ഉണ്ടായത് അന്വേഷിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്

സപിഎം പേട്ട ലോക്കല്‍ സെക്രട്ടറി, ഡിവൈഎഫ്ഐ വഞ്ചിയൂര്‍ ഏരിയാ സേക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ജയശങ്കര്‍. ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് ജയശങ്കര്‍ എന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. നേരത്തെ കടകമ്പള്ളി സര്‍വീസ് സഹകരണബാങ്കില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ ശതകോടിക്കണക്കിന് രൂപയുടെ കള്ളപ്പണം സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തിന്റേയും അദ്ദേഹത്തിന്റെ ബന്ധുക്കളുടേതുമാണെന്ന് ഉറപ്പായതായും ഇതു സംബന്ധിച്ച കേസ്സ് ഒതുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഊര്‍ജ്ജിതശ്രമം ആരംഭിച്ചതായും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

അതേസമയം, ബാങ്കുകളിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരത്തെ കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ പരിശോധനയിലാണ് മന്ത്രിയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതെന്ന് വ്യക്തമായിരുന്നു. മന്ത്രിയുടെ ഭാര്യയുടെ പേരിലും നിക്ഷേപമുണെന്നും ഈ ബാങ്കിലെ പല നിക്ഷേപങ്ങളുടേയും അക്കൗണ്ടുകാരുടെ വിവരങ്ങള്‍ അജ്ഞാതമാണെന്നും മന്ത്രിയുടെ അടുപ്പക്കാരനും സപിഎം യുവ നേതാവുമായുള്ള ബിനാമി ബന്ധവും ആദായ നികുതി കണ്ടെത്തിയിരുന്നു. അതിന് ശേഷം പേരുവിവരങ്ങള്‍ പുറത്തുവിടാമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ ആ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

മന്ത്രിയുടേയും ബന്ധുക്കളുടേയും ബിനാമികളുടേയും പേരില്‍ എതാണ്ട് പത്ത് കോടിയോളം രൂപയുള്ളതായി കണ്ടെത്തിയത് തിരുവനന്തപുരത്തെ ഒരു പ്രമുഖ സിപിഎം നേതാവും സ്ഥിരീകരിച്ചിരുന്നു. റെയ്ഡ് നടന്ന മൂന്ന് ബാങ്കുകളിലും മന്ത്രിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ അതേ ബാങ്കിലെ ജീവനക്കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് നിരവധി സംശയങ്ങള്‍ക്കിട നല്‍കുന്നുണ്ട്.


Viewing all articles
Browse latest Browse all 20532

Trending Articles