Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

മലയാള മനോരമ കത്തിച്ചും കീറിയെറിഞ്ഞും പ്രതിഷേധം; പലയിടത്തും പത്രക്കെട്ടുകള്‍ മടക്കി അയച്ചു; സാത്താന്‍ സേവയ്ക്ക് കൂട്ട്പിടിക്കുന്ന മനോരമ വേണ്ടെന്ന് വിശ്വാസികള്‍; ഞെട്ടലോടെ മനോരമ കുടുംബം

$
0
0

കൊച്ചി: അന്ത്യത്താഴ ചിത്രത്തെ വികലമാക്കി പ്രസിദ്ധീകരിച്ച മലയാള മനോരമയ്‌ക്കെതിരായ പ്രതിഷേധനം നാടെങ്ങും കത്തുന്നു. മനോരമ കുടുംബത്തെ ഞെട്ടിച്ച് കൊണ്ടാണ് വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധം പടരുന്നത്. പല സ്ഥലങ്ങളിലും മനോരമ കൂട്ടത്തോട്ടെ ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. ഇടക അംഗങ്ങള്‍ മനോരമ പത്ര കത്തിച്ചും മൗന ജാഥ നടത്തിയും പ്രതിഷധം പ്രകടിപ്പിച്ചു. അതേ സമയം മതമേലധ്യക്ഷന്‍മാരുമായി മനോരമ കുടുംബം നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയും പ്രതിഷേധം ആളികത്തുന്നത് മനോരമയില്‍ ആശങ്കയുണ്ടാ ക്കിയട്ടുണ്ട്. ക്രിസ്ത്രിയ വിശ്വസികള്‍ക്കെ തിരായാണ് മനോരമ പ്രവര്‍ത്തിക്കുന്നതെന്ന് പ്രചരണമാണ് മനോരമയ കുടുംബത്തിന് വേവലാതി സൃഷ്ടിക്കുന്നത്.

ഏജന്റുമാര്‍ മനോരമ പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായി വേണ്ടെന്നു വയ്ക്കുന്നുമുണ്ട്. പള്ളികളില്‍ ഇന്ന് വിശുദ്ധ കുര്‍ബാന മധ്യേ പുരോഹിതര്‍ മനോരമ നടപടിയെ നിശിതമായി വിമര്‍ശിച്ചു പ്രസംഗം നടത്തി. ഇന്ന് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ പള്ളികളില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മനോരമയ്ക്കെതിരെ ലഘുലേഖകളും പ്രചരിക്കുന്നുണ്ട്.

ഡിസംബര്‍ ആദ്യവാരം ലക്കം ഭാഷാപോഷിണിയില്‍ അന്ത്യ അത്താഴത്തെ അനുസ്മരിക്കുംവിധം നഗ്‌നയായ കന്യാസ്ത്രീയെ ചിത്രീകരിച്ചതിനെതിരെയാണ് പ്രതിഷേധാഗ്‌നി കത്തിപ്പടരുന്നത്. മനോരമയുടേത് ചാത്താന്‍ സേവയാണെന്നു ഇന്ന് പള്ളികളില്‍ പ്രചരിക്കുന്ന ലഘുലേഖയില്‍ വ്യക്തമാക്കുന്നു. ദിവസവും പരസ്യവരുമാനത്തിലൂടെ കോടികള്‍ കൊയ്യുന്ന പത്രമുതലാളിയുടെ ‘ധാര്‍ഷ്ഠ്യവും എന്തുമാകാമെന്ന ഭാവ’വുമാണ് ഈ ക്രൂരവിനോദത്തിന് പച്ചക്കൊടി കാണിക്കാന്‍ മനോരമയെ പ്രേരിപ്പിച്ചതെന്ന് കെ. സി. ബി. സി മാദ്ധ്യമവിഭാഗം മുന്‍ തലവനും ഇടുക്കി രൂപതയിലെ മുതിര്‍ന്ന വൈദികനുമായ ഫാ. ജോസ് പ്ലാച്ചിക്കലിന്റേതായി പുറത്തിറങ്ങിയ ലഘുലേഖയില്‍ പരാമര്‍ശിക്കുന്നു. കട്ടപ്പനയിലടക്കം നിരവധി കേന്ദ്രങ്ങളിലാണ് ഇന്നലെ നൂറുകണക്കിന് വിശ്വാസികള്‍ തെരുവുകളിലിറങ്ങി മനോരമ പത്രം കത്തിച്ചത്. 

ക്രിസ്തുനാഥന്റെ സ്ഥാനത്ത് ഒരു കന്യാസ്ത്രീയുടെ നഗ്‌നമേനിയും ശിഷ്യന്മാരുടെ സ്ഥാനത്ത് 12 കന്യസ്ത്രീകളെയും വരച്ചു ചേര്‍ത്തു പ്രസിദ്ധീകരിച്ച ചിത്രത്തിന് ഇതോടൊപ്പമുള്ള ലേഖനവുമായി പുലബന്ധം പോലുമില്ലെന്നു ലഘുലേഖയില്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരെ ബോധപൂര്‍വം അവഹേളിക്കുക, പ്രകോപനമാര്‍ഗത്തിലൂടെ പ്രചാരണം നേടുക എന്നതു മാത്രമാണോ ഈ ദുഃഷ്‌കര്‍മത്തിനു പിന്നിലെ ബുദ്ധി. ക്രൈസ്തവവിശ്വാസത്തിന്റെ ആധാരശിലകളിലൊന്നായ പൈസഹാനുഭ വത്തെയും അതുവഴി വിശുദ്ധ കുര്‍ബാനയെയും അതിലുപരി ക്രൈസ്തവരുടെ ആദ്ധ്യാമിക അടിത്തറയെത്തന്നെയും വികലവും വിരൂപവു മാക്കി അവതരിപ്പിച്ച് അപമാനിച്ചു രസിക്കു വാനും മറ്റു ചില താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരുടെ പിന്തുണ നേടിയെടുക്കാനുമുള്ള ഹീനശ്രമം എതിര്‍ക്കപ്പെടേണ്ടതാണ്.

എത്ര ഹീനമായ രീതിയില്‍ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചാലും ക്രൈസ്തവ സമുദായം പ്രതികരിക്കില്ല എന്ന ചിന്തയും മറ്റുചില സമുദായങ്ങളെപ്പോലെ ‘റൊക്കം മറുപടി നല്‍കില്ല’ എന്ന ബോധവുമല്ലേ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ അവര്‍ക്ക് ധൈര്യം നല്‍കിയത്.
‘സാത്താന്‍ സേവ’ എന്ന പൈശാചിക ആരാധനാ ഭീകരത വളര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ചിലര്‍ നടത്തുന്ന ശ്രമങ്ങളെയും അതിന് പ്രചുര പ്രചാരം നല്‍കുന്ന മാധ്യമങ്ങളെയും കണ്ടില്ലെന്നു നടിക്കാനാകില്ല. സ്ത്രീയുടെ നഗ്‌നമേനിയില്‍ ആരാധന നടത്തുന്ന ഇക്കൂട്ടരുടെ മസ്തിഷ്‌കത്തില്‍നിന്നും ഉരുത്തിരിഞ്ഞു വന്നതുതന്നെയാകണം ഈ ചിത്രത്തിന്റെ ഭാവനയും

ഇത്തരം പൈശാചികത മെല്ലെ മെല്ലെ നമ്മുടെ കുടുംബങ്ങളിലേക്കും വരും തലമുറകളിലേക്കും തിരുകി കയറ്റാനുള്ള സാത്താന്റെ കുടില തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിഷേധിക്കുവാനും പ്രതികരിക്കുവാനും നമുക്ക് കടമയുണ്ട്. ക്രൈസ്തവരെ മുഴുവന്‍ അപമാനത്തിന്റെ പടുകുഴിയിലേക്ക് തള്ളിയ ഈ പത്രത്തെയും അതിന്റെ വിവിധ പ്രസിദ്ധീകരണങ്ങളെയും നമ്മുടെ കുടുംബങ്ങളില്‍നിന്നും സ്ഥാപനങ്ങളി ല്‍നിന്നും പരിപൂര്‍ണമായി ഒഴിവാക്കി പ്രതിരിക്കണമെന്നാണ് ഫാ. ജോസ് പ്ലാച്ചിക്കലും ഫാ. തോമസ് കാഞ്ഞിരംകുന്നേലും തയാറാക്കി പുറത്തിറക്കിയ ലഘുലേഖയില്‍ ആഹ്വാനം ചെയ്യുന്നത്. ലഘുലേഖ വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ചയായതോടെ വിവിധ ഇടവകകളില്‍ ഇതേ ലഘുലേഖയുടെ കോപ്പികള്‍ തയാറാക്കി നല്‍കാന്‍ വിശ്വാസികള്‍ തയ്യാറെടുക്കുകയാണ്.


Viewing all articles
Browse latest Browse all 20522

Trending Articles