Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

കേരളത്തിലെ നാലു ബിജെപി നേതാക്കള്‍ക്ക് കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കുന്ന വൈ കാറ്റഗറി സുരക്ഷ; രാഷ്രീയ പാര്‍ട്ടിയില്‍ നിന്ന് വധഭീഷണി

$
0
0

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിര്‍ന്ന നാല് ബിജെപി നേതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന നേതാക്കളായ പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, എംടി രമേശ് എ്ന്നിവര്‍ക്കാണ് സുരക്ഷ നല്‍കുന്നത്. തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

നേരത്തേ ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ പങ്കാളിയായതിനു പിന്നാലെ ഈവര്‍ഷം ആദ്യം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. ഇതോടെ 13 സിആര്‍പിഎഫ് ഉദ്യോഗസ്ഥന്മാര്‍ അടങ്ങുന്ന നാലു സംഘങ്ങളായിരിക്കും ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ എത്തുകയെന്നാണ് വിവരം. നേതാക്കളുടെ പൊതുപരിപാടികളിലും വീടുകളുടെ പരിസരത്തുമെല്ലാം ഇവരുടെ കാവലുണ്ടാകും. പങ്കാളിത്തമുള്ള പൊതു പരിപാടികളും ചടങ്ങുകളും നിശ്ചയിക്കുന്നതിന് മുമ്പ് ഇവര്‍ക്ക് വിവരം നല്‍കുകയും വേണം

അതേസമയം, ഈ നാലു നേതാക്കന്മാര്‍ക്കും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് പറഞ്ഞതോടെ അത് ഏതുപാര്‍ട്ടിയില്‍ നിന്നാണെന്ന ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ ഒരു പരാതി ഉയര്‍ന്നതോടെ കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളത്തിലെത്തി വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ്പ്പോള്‍ വൈ കാറ്റഗറി സുരക്ഷ ഈ നേതാക്കള്‍ക്ക് നല്‍കാന്‍ തീരുമാനമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നല്ല മുന്നേറ്റമുണ്ടാക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മത്സരിച്ചവരാണ് ഈ നാലു നേതാക്കളും. കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കിവരുന്ന സുരക്ഷയാണ് വൈ കാറ്റഗറി സുരക്ഷ.

അടുത്തിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതിനിധികള്‍ കേരളത്തിലെത്തി ഇതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കേരളത്തിന്റെ ചീഫ് പ്രോട്ടോകോള്‍ ഓഫീസറുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഡിസംബര്‍ പത്തിന് കേരളത്തിലെത്തിയാണ് കേന്ദ്രസംഘം സ്ഥിതിഗതികള്‍ പഠിച്ചത്. ഇതിനു ശേഷമാണ് തീരുമാനം ഉണ്ടായത്.
സിആര്‍പിഎഫിന്റെ പതിനൊന്ന് മികച്ച കേഡറ്റുകളുടെ സംഘമാണ് ഇരുപത്തിനാല് മണിക്കൂറും നാല് നേതാക്കന്മാര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുക. ഇതില്‍ രണ്ട് പേര്‍ മാറിമാറി മുഴുവന്‍ സമയവും നേതാക്കന്മാര്‍ക്കൊപ്പമുണ്ടാകും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നാലുപേരുടേയും വീടും പരിസരവും നിരീക്ഷിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. പുതുവര്‍ഷത്തില്‍ ആദ്യവാരം ഇവര്‍ ചാര്‍ജെടുക്കുമെന്നാണ് സൂചനകള്‍.


Viewing all articles
Browse latest Browse all 20522

Trending Articles