Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

ഏഴുദിവസമായിട്ടും മരിച്ച കുഞ്ഞിന്റെ മൃതദേഹം അഴുകിയില്ല; ജീവന്‍ തിരിച്ചുകിട്ടാന്‍ പൂജകളും പ്രാര്‍ത്ഥനകളുമായി കുടുംബം

$
0
0

ഒഡീഷ: ചിക്കന്‍പോക്സ് ബാധിച്ചതോടെ മരണമടഞ്ഞ കുഞ്ഞിന്റെ മൃതദേഹം ഏഴുദിവസമായിട്ടും അഴുകാതിരുന്നതിനെ തുടര്‍ന്ന് ജീവന്‍ തിരിച്ചുകിട്ടാന്‍ പൂജകളും പ്രാര്‍ത്ഥനകളുമായി കുടുംബം. ഒഡീഷയിലെ ബൗദ് ജില്ലയിലാണ് സംഭവം.

അസുഖബാധിതയായി മരിച്ച പത്ത് വയസുകാരി ഷ്രബാനി കന്‍ഹാറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനാണ് മാതാപിതാക്കള്‍ പൂജ ചെയ്യുന്നത്. ഈ മാസം ഏഴാം തീയതിയാണ് കുഞ്ഞ് മരിച്ചത്.
ചിക്കന്‍പോക്സ് ബാധിച്ചതി െതുടര്‍ന്നായിരുന്നു ഗോപബന്ധു കന്‍ഹര്‍ എന്നയാളുടെ മകളായ ഷ്രബാനിയുടെ മരണം. ഇതേത്തുടര്‍ന്ന് മറവുചെയ്യേണ്ടെന്ന് തീരുമാനിച്ച ബന്ധുക്കള്‍ മൃതദേഹം പുഴക്കരയില്‍ ഉപേക്ഷിക്കുകയായിരുന്നു. മഹാനന്ദി നദിക്കരയിലാണ് ജഡം ഉപേക്ഷിച്ചത്.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞ അവിടെയെത്തി നോക്കിയപ്പോഴും മൃതദേഹം അഴുകിയിരുന്നില്ല. കുട്ടി ശരിക്കും മരണപ്പെട്ടിട്ടില്ലെന്ന സംശയമുണ്ടാ യതോടെയാണ് ഇവര്‍ പൂജകള്‍ നടത്താന്‍ തീരുമാനിച്ചത്. പ്രദേശത്തെ സിദ്ധന്മാരുടെ നിര്‍ദ്ദേശപ്രകാരമാണ് പൂജ നടക്കുന്നത്.


Viewing all articles
Browse latest Browse all 20532

Trending Articles