Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20641

കളമശേരിയില്‍ പീഡനത്തിനിരയായ 14 വയസുകാരി മരിച്ചു

$
0
0

കൊച്ചി: കളമശേരിയില്‍ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. കളമശേരി സ്വദേശിനിയായ 14 വയസുകാരിയാണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് മസ്തിഷ്‌കരോഗ ബാധിതയായ പെണ്‍കുട്ടി പീഡനത്തിനിരയായത്.

ഛര്‍ദിയും വയറിളക്കവും ബാധിച്ച നിലയില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ 27–നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നില വഷളായ കുട്ടി ഇന്നു പുലര്‍ച്ചെ 6.50 ഓടെ മരണം സംഭവിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 14–നാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്നു വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കളമശേരി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

മെനിഞ്ചൈറ്റിസ് ബാധിതയായ പെണ്‍കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നില വഷളായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

രോഗത്തെത്തുടര്‍ന്നാണോ അതോ പീഡനം മൂലമാണോ മരണം സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.


Viewing all articles
Browse latest Browse all 20641

Trending Articles