Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20550

തമിഴ്‌നാടു മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയുമായി കൂടിക്കാഴ്ച നടത്തി

$
0
0

ചെന്നൈ: തമിഴ്‌നാടു മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയുമായി കൂടിക്കാഴ്ച നടത്തി. പോയസ് ഗാര്‍ഡനിലായിരുന്നു കൂടിക്കാഴ്ച. ഭരണപരമായ വിഷയങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍ ശശികലക്കെതിരായി ഉയര്‍ന്നുവന്ന വികാരവും യോഗത്തില്‍ ചര്‍ച്ചയായതായാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജയലളിതയുടെ നിര്യാണത്തിനുശേഷം അന്ത്യകര്‍മങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതു തോഴിയായ ശശികലയായിരുന്നു. പിന്നാലെ ശശികലയ്‌ക്കെതിരായ ആരോപണങ്ങളും മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി. 2012ല്‍ തെഹല്‍ക പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ജയലളിതയുടെ മരണത്തിന് ഉത്തരവാദി ശശികലയാണെന്ന ആരോപണം ചൂടുപിടിച്ച ചര്‍ച്ചയായി. ഈ പശ്ചാത്തലത്തിലായിരുന്നു ഇന്നു നടന്ന ചര്‍ച്ച.

ശശികല എഐഎഡിഎംകെയുടെ പ്രധാന നേതാവാകുമെന്നും ഭരണത്തില്‍ പിടിമുറുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അനധികൃത സ്വത്തുസമ്പാദനക്കേസിലും മറ്റും പ്രതിയായ ശശികലയെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിനോട് ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇക്കാര്യങ്ങളൊക്കെ ഇന്നു ചര്‍ച്ചയായിട്ടുണ്ടെന്നാണു സൂചന.


Viewing all articles
Browse latest Browse all 20550

Trending Articles