Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20591

റിലയന്‍സ് ജിയോയുടെ വെല്ലുവിളി നേരിടാന്‍ പുതിയ പാക്കേജുമായി എയര്‍ടെല്‍

$
0
0

ന്യൂഡല്‍ഹി: റിലയലന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ എയര്‍ടെല്ലും പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. 145, 345 രൂപകളുടെ രണ്ടു പ്രീപെയ്ഡ് പ്ലാനുകളാണ് ഇവ. 28 ദിവസമായിരിക്കും കാലാവധി

145 രൂപയുടെ പ്ലാനില്‍ എല്ലാവിധ ലോക്കല്‍ കോളുകളും എയര്‍ടെല്ലില്‍നിന്ന് എയര്‍ടെല്ലിലേക്ക് നാഷണല്‍ കോളുകളും 300 എംബി ഡേറ്റയും സൗജന്യമായിരിക്കും.

345 രൂപയുടെ പ്ലാനില്‍ പരിധിയില്ലാതെ ലോക്കല്‍, നാഷണല്‍ കോളുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ഒരു ജിബി 4ജി ഡേറ്റയും സൗജന്യമായിരിക്കും.

ജിയോയെ നേരിടാന്‍ ബിഎസ്എന്‍എല്ലും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 149 രൂപയുടെ പ്ലാനില്‍ ബിഎസ്എന്‍എല്ലിലേക്കും മറ്റു മറ്റ് നെറ്റ് വര്‍ക്കുകളിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍ കോളുകളും എസ്ടിഡി കോളുകളും സൗജന്യമായിരിക്കും. ഇതിനുപുറമേ 300 എംബി ഡേറ്റയും 100 എസ്എംഎസുകളും സൗജന്യമായിരിക്കും. പുതുവര്‍ഷത്തിനായിരിക്കും ബിഎസ്എന്‍എല്‍ പ്ലാന്‍ അവതരിപ്പിക്കുകയെന്ന് അറിയുന്നു.


Viewing all articles
Browse latest Browse all 20591