Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20556

കെപി ശശികലയുടെ വാക്കുകള്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് വേദവാക്ക്യമല്ല ശ്രീധരന്‍ പിള്ള

$
0
0

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ വാക്കുകള്‍ സംഘപരിവാറുകാര്‍ക്കു വേദവാക്യമല്ലെന്നു ബിജെപി നേതാവ് പി എസ് ശ്രീധരന്‍ പിള്ള. ദേശീയഗാനത്തെക്കുറിച്ചുള്ള ശശികലയുടെ അഭിപ്രായത്തിനെക്കുറിച്ച് ചാനല്‍ ചര്‍ച്ചയിലാണ് അദ്ദഹേം ഇക്കാര്യം വ്യക്തമാക്കിയത്.

റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ ഈ അഭിപ്രായ പ്രകടനം. കെ പി ശശികല അവരുടെ അഭിപ്രായം പറഞ്ഞു. അതാര്‍ക്കും പറയാം. അനുകൂലവും പ്രതികൂലവും പറയാം. എന്നാല്‍ അതൊക്കെ വേദവാക്യമായി അംഗീകരിക്കുന്നവരല്ല സംഘപരിവാറുകാര്‍- ശ്രീധരന്‍ പിള്ള പറഞ്ഞു.

ജനഗണമനയെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്നായിരുന്നു ശശികല അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് ബ്രിട്ടീഷ് രാജാവ് വന്നപ്പോള്‍ എഴുതിയതാണ്. ബ്രിട്ടീഷ് രാജാവിനുള്ള സ്തുതി ഗീതമാണിത്. അതാണ് ഇപ്പോഴുമിവിടെ പാടിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു ശശികലയുടെ പരാമര്‍ശം. ഇക്കാര്യം ചര്‍ച്ചയ്ക്കിടെ ഡിവൈഎഫ്ഐ നേതാവ് എ എ റഹീം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പി എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം.


Viewing all articles
Browse latest Browse all 20556

Trending Articles