Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20553

ആനന്ദത്തിലെ കുപ്പി ഇനി മമ്മൂട്ടിയുടെ ചിത്രത്തില്‍

$
0
0

ആനന്ദമെന്ന  ക്യംപസ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തി താരമായി മാറിയ വിശാഖ് നായര്‍ ഇനി മമ്മൂട്ടിക്കൊപ്പം. ആനന്ദത്തിലെ കഥാപാത്രത്തിന്റെ പേരായ കുപ്പി എന്ന പേരിലാണ് ഇപ്പോഴും വിശാഖ് അറിയപ്പെടുന്നത്. ആനന്ദത്തിന് ശേഷം വിശാഖിനെ സംബന്ധിച്ച് അത്യാനന്ദം ഉണ്ടാക്കുന്നതാണ് മെഗാസ്റ്റാറിനോടൊപ്പം അഭിനയിക്കുകയെന്നത്.മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന പുത്തന്‍പണത്തിലാണ് വിശാഖ് അഭിനയിക്കുക.

ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ചിത്രത്തില്‍ കട്ടി മീശ വച്ചുള്ള മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിത്യാനന്ത ഷേണായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.സിദ്ദിഖ്, രണ്‍ജി പണിക്കര്‍, മാമുക്കോയ, സായി കുമാര്‍, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, സ്വരാജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ത്രി കളര്‍ സിനിമാസിന്റെ ബാനരില്‍ രഞ്ജിത്, അരുണ്‍ നാരായണന്‍, എബ്രഹാം മാത്യു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്ന


Viewing all articles
Browse latest Browse all 20553

Trending Articles