Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

ഓട്ടോകളിലും ഇനി ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡു സ്വീകരിക്കും; കേരളത്തിലെ ഓട്ടോകളും ഇനി ന്യൂജനറേഷനാകുന്നു….

$
0
0

തിരുവനന്തപുരം: കൊച്ചിയിലെ വഴിയോരക്കച്ചവടക്കാര്‍ക്ക് പിന്നാലെ തലസ്ഥാന നഗരിയിലെ ഓട്ടോക്കാരും ഇനി കാഷ് ലെസായി. ഓട്ടോസവാരിക്ക് ഇനി യാത്രക്കാര്‍ കൈയില്‍ കാശ് കരുതണ്ട. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കും… തലസ്ഥാന നഗരത്തിലെ ജനമൈത്രി ഓട്ടോഡ്രൈവര്‍ സുരേഷിന്റെ ഓട്ടോറിക്ഷയാണ് കാഷ് ലെസ് എക്കണോമിയിലേക്ക് ആദ്യം നീങ്ങിയത്. മോദിയുടെ പ്രഖ്യാപനത്തിന്റെ ആവേശത്തില്‍ മോഡേണ്‍ ആയ ഓട്ടോ ഡ്രൈവര്‍.

സുരേഷിന്റെ മാത്രമല്ല, ടെക്നോപാര്‍ക്ക് മേഖലയിലടക്കം തലസ്ഥാനത്തെ പതിന്നാല് ഓട്ടോറിക്ഷകളില്‍ കാര്‍ഡ് നല്‍കിയാല്‍ യാത്ര ചെയ്യാം. കറന്‍സിരഹിത കാലം മുന്നില്‍ കണ്ട് തലസ്ഥാനത്തെ ഓട്ടോ ഡ്രൈവര്‍മാരും ഹൈടെക്ക് ആവുകയാണ്. വെഹിക്കിള്‍ എസ്.ടി എന്ന സ്വകാര്യ ഏജന്‍സി എച്ച്.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ചാണ് കറന്‍സിരഹിത ഓട്ടോസര്‍വീസ് യാഥാര്‍ത്ഥ്യമാക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് ആണ് സൈ്വപ്പിംങ് മെഷീന്‍ നല്‍കുന്നത്. ഓട്ടോ ഡ്രൈവര്‍ക്ക് ഏത് ബാങ്ക് അക്കൗണ്ടുമാവാം.

സുരേഷിന് എസ്.ബി.ഐയിലാണ് അക്കൗണ്ട്. തലസ്ഥാനത്ത് ആര്‍.സി.സിയിലെ രോഗികള്‍ക്ക് സൗജന്യസേവനം നല്‍കിയും മറ്റും മാതൃകാപരമായി സര്‍വീസ് നടത്തുന്ന ജനമൈത്രി ഓട്ടോസംഘത്തിന്റെ നേതാവായ പേട്ട സ്വദേശി സുരേഷിന് ഫ്ലാഗ്ഷിപ് എന്ന നിലയിലാണ് വെഹിക്കിള്‍ എസ്.ടി സൈ്വപ്പിങ് മെഷീന്‍ നല്‍കിയത്. സുരേഷ് ഇതിന്റെ വില മാസവാടകയായി നല്‍കിയാല്‍ മതി. പുതുതായി മെഷീന്‍ സ്ഥാപിക്കുന്ന ഓട്ടോക്കാര്‍ 6,000 രൂപ മുടക്കണം. ഡിജിറ്റല്‍ യാത്ര യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നാണ് വെഹിക്കിള്‍ എസ്.ടി പറയുന്നത്. കോഴിക്കോട് നഗരത്തിലും ഇത് നടപ്പാക്കാന്‍ അവര്‍ ഒരുങ്ങുകയാണ്.

ഇനി നഗരവാസികള്‍ തയ്യാറായാല്‍ മതി, ഡിജിറ്റല്‍ യാത്രയ്ക്ക്! ( സുരേഷിന്റെ ഫോണ്‍: 9526385819)
ഓട്ടോയില്‍ മീറ്ററുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ യാത്രക്കാര്‍ക്ക് സവാരിയുടെ നിരക്ക് കാണാം. കാര്‍ഡാണോ കാശാണോ എന്ന് സ്‌ക്രീനില്‍ ചോദിക്കും. ഏതും തിരഞ്ഞെടുക്കാം. സവാരിയുടെ ചാ&്വംിഷ;ര്‍ജിന് പുറമേ വെഹിക്കിള്‍ എസ്.ടിക്ക് രണ്ട് രൂപ സര്‍വീസ് ചാര്‍ജും നല്‍കണം. അതും സ്‌ക്രീനില്‍ തെളിയും. കാര്‍ഡ് ഓപ്ഷന്‍ എടുത്ത് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്;ത് രണ്ടു തുകയും ചേര്‍ത്ത് എന്റര്‍ ചെ്താല്‍ മതി. തുക എച്ച്.ഡി.എഫ്.സി ബാങ്കിലെ വെഹിക്കിള്‍ എസ്.ടിയുടെ അക്കൗണ്ടില്‍ എത്തും. അവിടെ നിന്ന് സവാരിയുടെ ചാര്‍ജ് സുരേഷിന്റെ എസ്.ബി.ഐ അക്കൗണ്ടില്‍ എത്തും.

സുതാര്യവും സുരക്ഷിതവുമായ യാത്രയും വെഹിക്കിള്‍ എസ്.ടി ഉറപ്പു നല്‍കുന്നു. പോകേണ്ട റൂട്ട് ജി.പി.എസിലൂടെ സ്‌ക്രീനില്‍ തെളിയും. ഓട്ടോക്കാരന് വളഞ്ഞ വഴിയേ ചുറ്റിക്കറങ്ങി യാത്രക്കാരനെ വഞ്ചിക്കാനാവില്ല. പൊലീസ് കണ്‍ട്രോള്‍ റൂം, തലസ്ഥാനത്തെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍, അടുത്ത പൊലീസ് സ്റ്റേഷനുകളുടെ നമ്പര്‍, റോഡ് സഹായ സര്‍വീസ്, ആംബുലന്‍സ്, ബ്രേക്ക്ഡൗണായാല്‍ സഹായം എന്നീ അടിയന്തര സേവനങ്ങളും ഇതില്‍ ലഭ്യമാകും. പേ ടി.എം പോലെ മറ്റ് ഓണ്‍ലൈന്‍ സര്‍വീസുകളും യാത്രക്കാര്‍ക്ക് ലഭ്യമാകും.

 


Viewing all articles
Browse latest Browse all 20539

Trending Articles