Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

സഞ്ജു മറ്റൊരു ശ്രീശാന്ത് ആകുമോ..? ഇന്ത്യൻ താരത്തിന്റെ പെരുമാറ്റം പരിധി വിടുന്നു

$
0
0

സ്‌പോട്‌സ് ലേഖകൻ

തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരിൽ കെസിഎയുടെ അച്ചടക്ക നടപടി നേരിടുന്ന ഇന്ത്യൻ താരം സഞ്ജു വി.സാംസൺ മറ്റൊരു ശ്രീശാന്ത് ആകുമെന്ന ആശങ്കയിൽ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ. കോഴവിവാദത്തിൽ കുടുങ്ങി ക്രിക്കറ്റ് കരിയർ തന്നെ നഷ്ടമായ ശ്രീശാന്തിനു പിന്നാലെ മോശം സ്വഭാവത്തിന്റെ പേരിൽ സഞ്ജുവും പഴി കേൾക്കുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
രഞ്ജി ട്രോഫിക്കിടയിലെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി സ!ഞ്ജുവിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ചുള്ള ആരോപണങ്ങൾ പുറത്തു വരുന്നത്. ഇത് സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിനെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും. അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനമെടുക്കാൻ നാലംഗ സമിതിയെ നിയോഗിച്ചതായും കെ.സി.എ സെക്രട്ടറി അനന്ത നാരായണൻ പറഞ്ഞു.
ഗോവയ്‌ക്കെതിരായ മത്സരത്തിനിടെ സഞ്ജു അനുവാദമില്ലാതെ ടീം ക്യാംപ് വിട്ടുപോയെന്ന് ആക്ഷേപമുണ്ട്. തുടർന്ന് ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ നിന്ന്
സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. അതേസമയം കാൽമുട്ടിന് പരിക്കേറ്റ സ!ഞ്ജു ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ചികിത്സയ്ക്ക് പോകാൻ കെ.സി.എക്ക് അപേക്ഷ നൽകിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 20522

Trending Articles