Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

മദ്യലഹരിയില്‍ പൊലീസ് പിടികൂടിയ യുവതിയുടെ ബാഗില്‍ ലൈംഗിക ഉപകരണം; മൊബൈല്‍ ഫോണില്‍ സ്വന്തം അശ്ലീല ചിത്രങ്ങളും

$
0
0

ക്രൈം ഡെസ്‌ക്

കോട്ടയം: മദ്യലഹരിയില്‍ നഗരമധ്യത്തില്‍ നാട്ടുകാരെ അസഭ്യം പറഞ്ഞതിനു പൊലീസ് പിടിയിലായ പെണ്‍കുട്ടിയുടെ ബാഗിനുള്ളില്‍ വിദേശത്തു നിര്‍മിച്ച ലൈംഗിക ഉപകരണം. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ സ്വയം ചിത്രീകരിച്ച അന്‍പതിലേറെ നഗ്നവീഡിയോകളും പൊലീസ് കണ്ടെത്തി.
ആഴ്ചകള്‍ക്കു മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനക്കരയില്‍ ക്ഷേത്രമൈതാനത്ത് മദ്യലഹരിയില്‍ അക്രമാസക്തയായി പെണ്‍കുട്ടിയെ കണ്ടെത്തിയതായി നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇതേ തുടര്‍ന്നു സ്ഥലത്തെത്തിയ കണ്‍ട്രോള്‍ റൂം പൊലീസും വനിതാ പൊലീസുകാരും ചേര്‍ന്നു പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു.സ്റ്റേഷനില്‍ എത്തിച്ചപ്പോഴും പെണ്‍കുട്ടി പൊലീസിനു നേരെ അസഭ്യ വര്‍ഷവും ശകാരവും തുടരുകയായിരുന്നു.

ഇതിനിടെയാണ് പൊലീസ് പെണ്‍കുട്ടിയുടെ ബാഗില്‍ പരിശോധന നടത്തിയത്. ബാഗിനുള്ളില്‍ നിന്നും പെണ്‍കുട്ടിയുടെ ചുരിദാറിന്റെ പോക്കറ്റിനുള്ളില്‍ നിന്നുമായി പൊലീസിനു അഞ്ചു പൊതികഞ്ചാവും, മദ്യക്കുപ്പികളും ലഭിച്ചു. തുടര്‍ന്നു പൊലീസ് പെണ്‍കുട്ടിയുടെ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നിന്നും വിദേശത്തു നിര്‍മ്മിച്ച ലൈംഗിക ഉപകരണം കണ്ടെത്തിയത്. തുടര്‍ന്നു പൊലീസ് പെണ്‍കുട്ടിയും മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സ്വയം ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. അന്‍പതിലേറെ വീഡിയോകളാണ് ഇത്തരത്തില്‍ പെണ്‍കുട്ടി സ്വയം ചിത്രീകരിച്ചത്. തുടര്‍ന്നു കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൗണ്‍സിലിങ്ങിനു വിധേയയാക്കി.
വിദേശമലയാളികളായ ദമ്പതികളുടെ മകളായ പെണ്‍കുട്ടി നഗരത്തിലെ സ്വകാര്യ സ്ഥാപനത്തില്‍ ഐഇഎല്‍ടിഎസ് പഠിക്കുന്നതിനായാണ് എത്തിയത്. അമേരിക്കന്‍ പൗരത്വമുള്ള പെണ്‍കുട്ടി തിരുനക്കരയ്ക്കു സമീപത്തെ ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി നില്‍ക്കുകയാണ്.


Viewing all articles
Browse latest Browse all 20539

Trending Articles