Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20668

ബാരക് ഒബാമയും മോദിയും തമ്മില്‍ കടുത്ത മത്സരം; ടൈം സര്‍വ്വേ മാഗസിന്‍ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ മോദി മുന്നില്‍

$
0
0

ന്യൂയോര്‍ക്ക്: നോട്ട് നിരോധനത്തിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്ന പ്രധാനമന്ത്രി മോദിയ്ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള നേതാവിനെ കണ്ടെത്താന്‍ ടൈം മാസിക നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുട്ടിന്‍, നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ബരാക് ഒബാമ എന്നിവരടക്കമുള്ള പ്രമുഖര്‍ മല്‍സരരംഗത്തുണ്ട്. മോദിക്ക് 21 ശതമാനം വോട്ടുണ്ട്. പുട്ടിനും ട്രംപിനും ആറുശതമാനവും ഒബാമക്ക് ഏഴു ശതമാനവും വോട്ടാണ് ഇതുവരെ ലഭിച്ചത്. ഡിസംബര്‍ നാലിനാണ് സര്‍വ്വേ അവസാനിക്കുക. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ടൈം സര്‍വ്വേയില്‍ മോദി സ്ഥാനം പിടിക്കുന്നത്.

2014ല്‍ 16 ശതമാനം വോട്ടുമായി (50 ലക്ഷം വോട്ട്) മോദി പോള്‍ സര്‍വ്വേയില്‍ മുന്‍പിലെത്തിയിരുന്നു. 2015ലും മോദി മല്‍സരത്തില്‍ എത്തിയെങ്കിലും എഡിറ്റര്‍ തെരഞ്ഞെടുത്ത എട്ടുപേരുടെ അന്തിമപട്ടികയില്‍ പെടുത്തിയില്ല.

കഴിഞ്ഞ വര്‍ഷം ലോകമാകെയും വാര്‍ത്തകളിലും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയെ കണ്ടെത്താനാണ് സര്‍വ്വേ. വായനക്കാരുടെ അഭിപ്രായ സര്‍വ്വേ ഫലം ലഭിച്ചശേഷം എഡിറ്ററാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.


Viewing all articles
Browse latest Browse all 20668

Latest Images

Trending Articles



Latest Images