Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

കുട്ടികളെ തട്ടിയെടുത്ത് ഭിക്ഷാടനം നടത്തുന്ന കുപ്രസിദ്ധ ചെങ്കോലി രാജു കൊച്ചിയില്‍ പിടിയില്‍; കൊച്ചി നമ്പ്യാപുരത്ത് അഞ്ചുവയുകാരിയെ തട്ടികൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്

$
0
0

കൊച്ചി: കേരളത്തില്‍ നിന്ന് കുട്ടികളെ തട്ടികൊണ്ടുപോകുന്ന മാഫിയാ സംഘത്തിലെ പ്രധാനിയായ ചെങ്കോലി രാജു അറസ്റ്റില്‍ അമ്പത്തൊന്ന് വയസായ ആന്ദ്രാപ്രദേശ് സ്വദേശിനിയാണ് ചെവ്വാഴ്ച്ച പള്ളുരുത്തി നമ്പ്യപുരത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ചിറയിലതണ്ട അജിലാബാദ് സ്വദേിശിയായ ഇവര്‍ അഞ്ചുവയസായ കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം നടുന്നതിനിടയിലാണ് പിടിയിലാകുന്നത്. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ തട്ടികൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിനിടയിലാണ് കൊച്ചിയില്‍ നിന്നും ഈ സ്ത്രീ അറസറ്റിലാകുന്നത്. കൊച്ചിയില്‍ നിന്ന് കാണാതായ നിരവധി കുട്ടികളുടെ തിരോധാനത്തിന് പിന്നില്‍ ഇവരെ സംശയിക്കുന്നതായി പോലീസ്് പറഞ്ഞു. ഈ സ്ത്രീക്കൊപ്പം മറ്റൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വിവരങ്ങള്‍ വെളിപ്പെടുത്തിയട്ടില്ല.

ekm-news


Viewing all articles
Browse latest Browse all 20522

Trending Articles