Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

‘ജോമോന്റെ സുവിശേഷങ്ങ’ളുടെ ടീസര്‍ പുറത്തിറങ്ങി; പള്ളിയും പട്ടക്കാരനുമില്ലാതെ അലസനായി ദുല്‍ഖര്‍ !ടീസര്‍ വീഡിയോ റെക്കോര്‍ഡിലേയ്ക്ക് ….

$
0
0

ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങ’ളുടെ ടീസർ പുറത്തിറങ്ങി. ഇക്‌ബാൽ കുറ്റിപ്പുറം രചന നിർവഹിക്കുന്ന ചിത്രത്തിൽ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുൽഖർ എത്തുക. സിനിമയുടെ രസകരമായ ടീസർ പുറത്തിറങ്ങി. കോമഡി നിറഞ്ഞു നിൽക്കുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആൾക്കൂട്ടത്തിൽ തനിയെ യുള്ള ദുൽഖറിനെയാണ് ടീസറിൽ കാണാൻ സാധിക്കുക.

മുകേഷാണ് ദുൽക്കറിന്റെ അച്ഛൻവേഷം ചെയ്യുന്നത്. ഇതാദ്യമായാണ് ദുൽഖർ ഒരു സത്യൻ അന്തിക്കാട് ചിത്രത്തിൽ അഭിനയിക്കുന്നത്. ദുൽക്കറിന്റെ സഹോദരനായി വിനു മോഹൻ എത്തുന്നു. ചിത്രത്തിൽ രണ്ടു നായികമാരാണ്. തെന്നിന്ത്യൻ നടി ഐശ്വര്യ രാജേഷ്, അനുപമ പരമേശ്വരൻ എന്നിവരാണ് നായികമാർ.

ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്നസെന്റ്,ഇർഷാദ്,ജേക്കബ് ഗ്രിഗറി,മുത്തുമണി, ഇന്ദു തമ്പി രസ്‌ന എന്നിവരും താരങ്ങളാണ്. വിദ്യാസാഗറാണ് സംഗീത സംവിധാനം. എസ് കുമാറാണ് ഛായാഗ്രഹണം. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.


Viewing all articles
Browse latest Browse all 20534

Trending Articles