Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

മുഖ്യമന്ത്രിയ്ക്ക് അവഹേളനം; പിങ്ക് പോലീസ് പദ്ധതി ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി ഇറങ്ങിപോയി; പോലീസുകാര്‍ക്കെതിരെ നടപടി ഉറപ്പെന്ന് സൂചന

$
0
0

കൊച്ചി: സത്രീ സംരക്ഷണത്തിനായി ആരംഭിച്ച പിങ്ക് പെട്രോളിങ് പദ്ധതിയുടെ ഉദ്ഘാടത്തിനിടെ മുഖ്യമന്ത്രി പിണറായി ഇറങ്ങിപോയതിന്റെ ഞെട്ടലില്‍ കൊച്ചിയിലെ പോലീസ്. വേദിയില്‍ മുഖ്യമന്ത്രിയ്ക്ക് കാര്യമായ പരിഗണന കിട്ടാതായതോടയാണ് പിണറായി വിജയന്‍ പുറത്തേക്കിറങ്ങിയത്.

ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് നിര്‍വഹിക്കാതെ മടങ്ങുകയായിരുന്നു. മുഖ്യമന്ത്രിയെ പരിപാടിയുടെ അവതാരക സ്വാഗതപ്രസംഗകനാക്കിയതും അദ്ദേഹത്തെ എ.ഡി.ജി.പി അഭിവാദ്യം ചെയ്യാതിരുന്നതുമെല്ലാം ചടങ്ങിന്റെ താളം തെറ്റിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. കൃത്യസമയത്തുതന്നെ മുഖ്യമന്ത്രി

എത്തി. എന്നാല്‍, പരിപാടി വിശദീകരിക്കാന്‍ നിയോഗിച്ചിരുന്ന എ.ഡി.ജ.പി ബി. സന്ധ്യ വൈകി. ഇതിനിടെ, ഉദ്ഘാടനചടങ്ങ് ആരംഭിക്കുകയും ചെയ്തു. സന്ധ്യയെ പദ്ധതി പരിചയപ്പെടുത്താന്‍ അവതാരക ക്ഷണിച്ചപ്പോഴും അവര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് സ്വാഗതപ്രസംഗത്തിന്. അബദ്ധം തിരിച്ചറിഞ്ഞയുടന്‍ സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് അവതാരകയില്‍നിന്ന് മൈക്ക് വാങ്ങി മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചു

ഇതോടെ മുഖ്യമന്ത്രി അനിഷ്ടഭാവത്തോടെ വേദിവിടുകയായിരുന്നു. മുന്‍ എം.പി പി. രാജീവും മുഖ്യമന്ത്രിയെ അനുഗമിച്ചു. സിറ്റി പൊലീസ് കമീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇനിയും കാത്തിരുന്നാല്‍ അടുത്ത പരിപാടിക്കത്തൊന്‍ വൈകുമെന്നായിരുന്നു മറുപടി. തുടര്‍ന്ന് ബി. സന്ധ്യയാണ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തത്.

എ.ഡി.ജി.പി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതിരുന്നത് വേദിയിലുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ആദ്യം മുഖ്യമന്ത്രി മാത്രം പ്രസംഗിക്കും വിധമാണ് പരിപാടി തയാറാക്കിയതെങ്കിലും മേയറെയും നടി ഷീലയെയും കാഴ്ചക്കാരായി ഇരുത്താന്‍ കഴിയില്ല എന്നതിനാലാണ് അവര്‍ക്ക് ഓരോ ചുമതല നല്‍കിയതെന്നും ഇതിന് മുഖ്യമന്ത്രിയുടെ അനുമതി ഉണ്ടായിരുന്നെന്നുമാണ് പൊലീസ് വിശദീകരണം.


Viewing all articles
Browse latest Browse all 20534

Trending Articles