Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

മകള്‍ മീനാക്ഷി അവനസാനം വരെ എതിര്‍പ്പ് പ്രകടിപ്പിച്ചു ഒടുവില്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി കല്ല്യാണത്തിന് സമ്മതം മൂളി; ദിലീപ് കാവ്യ വിവാഹം ലൈവായി കണ്ട് മഞ്ജുവാര്യര്‍

$
0
0

കൊച്ചി: ദിലീപ് കാവ്യ വിവാഹം എറണാകുളത്ത് നടക്കുമെന്നറിഞ്ഞ മഞ്ജുവാര്യര്‍ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന രാത്രി തന്നെ മുങ്ങി. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീട്ടിലെത്തിയ മഞ്ജുവാര്യര്‍ അടുത്ത ദിവസം ടിവിയില്‍ ലൈവായി കാവ്യ ദിലീവ് കല്ല്യാണവും കണ്ടു.

1998 ല്‍ താനും ദിലീപുമായുള്ള വിവാഹത്തിനെത്തി മംഗളങ്ങള്‍ നേര്‍ന്നവര്‍ തന്നെ, ഇപ്പോള്‍ കാവ്യയുമായുള്ള വിവാഹത്തിനെത്തി മംഗളങ്ങള്‍ നേര്‍ന്ന്, ചാനലുകള്‍ക്ക് മുന്നില്‍ ഇവരുടെ ഒത്തുചേരലില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞതില്‍ നടി അടുത്ത സുഹൃത്തുക്കളോട് അമര്‍ഷം പ്രകടിപ്പിച്ചു. താനാണ് അച്ഛനെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് തന്റെ മോളെക്കൊണ്ട് മാധ്യമങ്ങളോട് പറയിപ്പിച്ചതാണെന്നും മഞ്ജു പറഞ്ഞതായാണ് വിവരം. സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും പലരും അഭിനയിക്കുകയായിരുന്നു എന്നും, ഏതാണ് അഭിനയം, ഏതാണ് ജീവിതമെന്നും തിരിച്ചറിയാന്‍ സാധിക്കാതെവന്നത് തന്റെ മാത്രം തെറ്റാണെന്നും മഞ്ജു അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് കെയര്‍ ഓഫ് സൈറ ബാനുവിന്റെ ഷൂട്ടിംഗിനിടയില്‍ മഞ്ജു വിവാഹ വിവരം അടുത്ത സുഹൃത്തുക്കള്‍ വഴി അറിഞ്ഞത്. വളരെപെട്ടന്ന തന്നെ സെറ്റിലുള്ള മഞ്ചുവിന്റെ അടുത്ത ആളുകളോട് വിവരം ഷെയര്‍ ചെയ്തു. എന്നാല്‍ മഞ്ജുവിന്റെ പെരുമാറ്റത്തിലോ, അഭിനയത്തിലോ, യാതൊരു വ്യത്യാസവും അനുഭവപ്പെട്ടില്ല എന്നാണ് സെറ്റിലുള്ളവര്‍ പറഞ്ഞത്. അതേസമയം വൈകുന്നേരത്തോടെ പൂര്‍ത്തിയാകേണ്ട ഷൂട്ടിങ് പുലര്‍ച്ചെയാണ് അവസാനിച്ചത്. ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയായി.

പശ്ചിംമ ബംഗളില്‍ വച്ച് അടുത്തമാസമാണ് ചിത്രത്തിന്റ അടുത്ത ഷെഡ്യൂള്‍. കഴിഞ്ഞമാസം 15 മുതല്‍ കെയര്‍ ഓഫ് സൈറ ബാനുവിന്റെ ഷൂട്ടിംഗിനായി മഞ്ജു കൊച്ചിയില്‍ ഉണ്ടായിരുന്നു. സംവിധായകന്‍ വേണുവിന്റെ ഗബ്രിയേലും മാലാഖമാരുമാണ് മഞ്ജുവിന്റെ അടുത്ത ഷൂട്ട് തുടങ്ങാനിരിക്കുന്ന ചിത്രം. വിവാഹത്തിന് ശേഷം മഞ്ജുവിനെ അനുകൂലിച്ച് #ISupportManju എന്ന ഹാഷ് ടാഗില്‍ ആയിരകണക്കിന് ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. അച്ഛനെ അനുകൂലിച്ച മീനാക്ഷി മാതൃത്വത്തിന്റെ വില അറിയാന്‍ പോകുന്നതേയുള്ളുവെന്നും മഞ്ജുവിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles