Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ദിലീപ് കാവ്യ വിവാഹം കഴിഞ്ഞതോടെ എല്ലാവരും തിരക്കുന്നത് മഞ്ജുവാര്യരെ; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മഞ്ജുമുങ്ങി

$
0
0

തിരുവനന്തപുരം: ദിലീപ് കാവ്യ വിവാഹം കഴിഞ്ഞതോടെ എല്ലാവരും ആദ്യം തിരക്കിയത് മഞ്ജുവാര്യരെയായിരുന്നു. പലരും സോഷ്യല്‍ മീഡിയയില്‍ മഞ്ജുവിന്റെ പേജില്‍ അഭിപ്രായം കാത്തിരുന്നു. മാധ്യമ പ്രവര്‍ത്തകും അടുത്ത സുഹൃത്തുക്കളും ഫോണില്‍ വിളിച്ചു. എന്നാല്‍ രാവിലെ മുതല്‍ മഞ്ജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തായിരുന്നു ഷൂട്ടിങ്. അതുകൊണ്ടു തന്നെ ഇന്ന് മഞ്ജു എറണാകുളത്ത് ഉണ്ടാകുമെന്നാണ് സിനിമാസുഹൃത്തുക്കള്‍ കരുതുന്നത്. ദിലീപ് – കാവ്യ വിവാഹം നടക്കുമ്പോള്‍ സ്വാഭാവികമായും മാദ്ധ്യമങ്ങള്‍ അടക്കമുള്ളവര്‍ മഞ്ജുവിന്റെ അഭിപ്രായം ആരായും. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് മഞ്ജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നത്. വളരെ അടുപ്പമുള്ളവര്‍ക്കു മാത്രമേ മഞ്ജു എവിടെയുണ്ടെന്ന് അറിയു. അവരാകട്ടെ അതു പുറത്തുപറയുന്നുമില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാള സിനിമയെ ഞെട്ടിച്ച ഒരു ഒളിച്ചോട്ടത്തിലൂടെയാണ് ദിലീപ് മഞ്ജു വാര്യരെ സ്വന്തമാക്കിയത്. മലയാള സിനിമയില്‍ തിളങ്ങിനിന്ന താരജോഡികളായിരുന്നു ഇരുവരും. സല്ലാപത്തില്‍ തുടങ്ങിയ ബന്ധം പ്രണയത്തിലേക്ക് വളരുകയായിരുന്നു. പിന്നീട് ഇരുവരും നായികാ-നായകന്മാരായി പുറത്തിറങ്ങിയ നിരവധി ചിത്രങ്ങള്‍ ഹിറ്റു പട്ടികയിലെത്തി. സിനിമാഭിനയത്തിനൊപ്പം പ്രണയവും വളരുകയായിരുന്നു. ഒടുവില്‍ ഏവരെയും ഞെട്ടിച്ച് ഇരുവരും ഒളിച്ചോടി വിവാഹിതരായി. വിവാഹശേഷം മഞ്ജു സിനിമാഭിനയവും നിര്‍ത്തി. മകള്‍ മീനാക്ഷി ജനിച്ചതോടെ ഇരുവരും ദാമ്പത്യബന്ധത്തിന്റെ ഊഷ്മളതയിലായിരുന്നു. ഇതിനിടെയാണ് മഞ്ജു – ദിലീപ് ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടെന്ന മാദ്ധ്യമവാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇരുവരും ആദ്യം നിഷേധിച്ചെങ്കിലും ദാമ്പത്യം കുടുംബകോടതിയിലെത്തി. കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. മകള്‍ മീനാക്ഷിയെ ദിലീപിനു വിട്ടുനല്‍കി. വിവാഹമോചനത്തിന് കാരണമായ സംഗതികള്‍ രഹസ്യമായി വയ്ക്കാന്‍ കോടതി അനുമതി നല്‍കി.
ഇതിനിടെ കാവ്യ മാധവനും വിവാഹിതയായിരുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ നീണ്ട ദാമ്പത്യബന്ധത്തിനുശേഷം കാവ്യയും വിവാഹമോചനം നേടി. ദിലീപ്-കാവ്യ ബന്ധമാണ് ഇരുദാമ്പത്യങ്ങളുടെയും തകര്‍ച്ചയ്ക്കു കാരണമെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്തായാലും എല്ലാ ഗോസിപ്പുകള്‍ക്കും വിരാമമിട്ട് ഇന്ന് ദിലീപും കാവ്യയും വിവാഹിതരാകുകയായിരുന്നു.


Viewing all articles
Browse latest Browse all 20534

Trending Articles