കൊച്ചി: കുടുംബജീവിതത്തില്‍ ഉണ്ടായതൊന്നും കാവ്യയുടെ കുറ്റമല്ലെന്നും എന്റെ പേരില്‍ ബലിയാടായ ഒരാളെ കെട്ടാന്‍ തീരുമാനിക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. കാവ്യ മാധവനുമായുള്ള വിവാഹശേഷം മാദ്ധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ദിലീപ്.
രണ്ട് മൂന്ന് കൊല്ലമായി ഞങ്ങള്‍ ഒരുമിച്ച് പോവുകയായിരുന്നു. നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഒഴിവാക്കണമെന്നും ദിലീപ് പറഞ്ഞു. സ്നേഹത്തോടെ തങ്ങളെ പിന്തുണയ്ക്കണം. മകളും അമ്മയും സഹോദരങ്ങളും കൂട്ടുകാരും പിന്തുണച്ചു. എല്ലാവരുടെയും സഹകരണവും പ്രാര്‍ത്ഥനയും ഒപ്പമുണ്ടാകണം. രണ്ടു മൂന്നു ദിവസത്തിനിടെയാണ് കാവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനമെടുത്തതെന്നും ദിലീപ് പറഞ്ഞു.