Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഞാന്‍ ഇന്ന് വിവാഹിതനാകുന്നു…പ്രിയ കൂട്ടുകാരിയാണ് വധു; ദിലീപ് വിവാഹ വാര്‍ത്ത ഫേയ്‌സ് ബുക്ക് ലൈവീലുടെ പുറത്ത് വിട്ടത് ഇങ്ങനെ

$
0
0

കൊച്ചി: കാവ്യയുമായുള്ള വിവാഹവാര്‍ത്ത ഫേസ്ബുക്ക് ലൈവില്‍ നേരിട്ടെത്തി അറിയിച്ച് നടന്‍ ദിലീപ്. കാവ്യയുടെ പേരെടുത്ത് പറയാതെ ഗോസിപ്പുകളില്‍ തന്റെ പേരിനൊപ്പം ചേര്‍ത്തുവയ്ക്കപ്പെട്ട പ്രിയ കൂട്ടുകാരി തന്നെയാണ് പ്രിയവധുവാകുന്നത് എന്നുമാത്രം പറഞ്ഞുകൊണ്ടാണ് ദിലീപ് ലൈവ് വീഡിയോ നല്‍കിയത്. കാവ്യയുമായുള്ള ദിലീപിന്റെ വിവാഹം ഉടനുണ്ടായേക്കുമെന്ന് കുറച്ചുകാലമായി വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇന്നാണ് വിവാഹമെന്ന വാര്‍ത്ത പുറത്തുവരുന്നത് ഇന്ന രാവിലെ മാത്രമാണ്. ഇതിന് സ്ഥിരീകരണവുമായി ആരാധകരുടെ അനുഗ്രഹം തേടി ഇന്നുരാവിലെ ഫേസ്ബുക്ക് ലൈവില്‍ നടന്‍തന്നെ ഫേസ്ബുക്ക് ലൈവില്‍ എത്തുകയായിരുന്നു.

ഹായ് എല്ലാവര്‍ക്കും നമസ്‌കാരം എന്നു പറഞ്ഞുകൊണ്ടാണ് ദിലീപ് ലൈവ് വീഡിയോ ആരംഭിക്കുന്നത്. വിവാഹവാര്‍ത്ത അറിയിച്ചും അനുഗ്രഹവും ആശംസകളും തേടിയുമാണ് ഒന്നരമിനിറ്റ് ലൈവ് വീഡിയോ. പുതിയൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടാവുകയാണെങ്കില്‍ ഞാന്‍തന്നെ നിങ്ങളോട് നേരിട്ടുവന്ന് പറയുമെന്ന് പറഞ്ഞിരുന്നു. ഇന്ന് ഞാന്‍ ഒരു കല്യാണം കഴിക്കുകയാണ്. അപ്പൊ… ഒരു കല്യാണം കഴിക്കണമെന്ന് തോന്നിയപ്പോ.. അത് എന്റെ മകള്‍, എന്റെ അമ്മ, കുടുംബം, എന്റെ കൂട്ടുകാര്.. വീട്ടുകാര്.. എല്ലാവരും കൂടി അങ്ങനെയൊരു തീരുമാനത്തിലെത്തി.

അപ്പോ… അങ്ങനെ കല്യാണത്തെ കുറിച്ച് ചിന്തിച്ചുകഴിഞ്ഞപ്പോ… എന്തായാലും എന്റെ പേരില്‍ ഗോസിപ്പില് കിടക്കുന്ന ഒരു ആളുതന്നെയാണ്… എന്റെ കൂട്ടുകാരി… അപ്പോ.. ഞാന്‍ വേറൊരു കല്യാണംകഴിച്ചാല്‍ ശരിയാവില്ലെന്ന് തോന്നിയതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കേരളത്തില്… മലയാളികളായ.. എന്നെ സ്നേഹിക്കുന്ന എല്ലാവരുടേയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഞങ്ങള്‍ക്ക് ഉണ്ടാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു…
പ്രാര്‍ത്ഥിക്കുന്നു…

ബാക്കി വിശേഷങ്ങള് മുന്നോട്ടുമുന്നോട്ട് വന്നുകൊണ്ടേയിരിക്കും… കണ്ടുകൊണ്ടേയിരിക്കൂം… ഇപ്പോള്‍ സമയമായി… അതുകൊണ്ട് നിങ്ങളെല്ലാവരും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക… എന്റെ കുടുംബത്തിനുവേണ്ടി എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവുക… വേറെ തരത്തില്‍ വളച്ചൊടിച്ച്.. പ്രശ്നങ്ങളോ വിവാദങ്ങളോ ഉണ്ടാക്കാതെ.. എന്നെ സ്നേഹിക്കുന്ന നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക… താങ്ക് യു… ലൈവിനിടയില്‍ മഞ്ജുവിനെ കുറിച്ച് ചോദിച്ചും ആരാധകരെത്തി. മഞ്ജുവായിരുന്നു ശരിയെന്ന രീതിയിലും കമന്റുകള്‍ വന്നു….


Viewing all articles
Browse latest Browse all 20522

Trending Articles