Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

ഭൂമി ഇടപാടുകളില്‍ ഇനി ആദായ നികുതി വകുപ്പിന്റെ കര്‍ശന നിയന്ത്രണം; രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് ആധാരത്തില്‍ പാന്‍ നമ്പര്‍ രേഖപ്പെടുത്തണം

$
0
0

തിരുവനന്തപുരം: കള്ളപ്പണനിയന്ത്രിക്കാന്‍ സാമ്പത്തിക ഇടപാടുകളിലെ കടുത്ത നിയന്ത്രണത്തിനു പിന്നാലെ ഭൂമി ഇടപാടുകളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആദായ നികുതി വകുപ്പ് തയ്യാറെടുക്കുന്നു.

ഭൂമി രജിസ്ട്രേഷന് ഇപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആദായ നികുതി വകുപ്പ് ഉത്തരവിറക്കി കഴിഞ്ഞു. പ്രതിവര്‍ഷം രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ രജിസ്ട്രേഷന്‍ സമയത്ത് പാന്‍ നമ്പര്‍ ആധാരത്തില്‍ രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കിയാണ് ആദായനികുതി വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്

വസ്തു ഇടപാടിലൂടെ മറിയുന്നത് നികുതി നല്‍കിയ പണമാണെന്ന് ഉറപ്പുവരുത്തുന്ന വിധത്തിലുള്ള നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. രണ്ടര ലക്ഷത്തില്‍ കുറഞ്ഞ വരുമാനമുള്ളവരും പാന്‍ കാര്‍ഡ് ഇല്ലാത്തവരും ഫോം 60 പൂരിപ്പിച്ച് രജിസ്ട്രേഷന്‍ സമയത്ത് നല്‍കണം. 2017 ഏപ്രില്‍ മാസം ആദായനികുതി സംബന്ധിച്ച റിട്ടേണുകള്‍ എല്ലാ സബ് രജിസ്ട്രാര്‍മാരും ഫയല്‍ ചെയ്യണം. എല്ലാ രജിസ്ട്രേഷനുകളും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫലത്തില്‍ രണ്ടര ലക്ഷത്തില്‍ കൂടുതല്‍ ബാങ്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുമ്പോഴും അത്രയും തുകയിലേറെ സ്വര്‍ണം വാങ്ങുമ്പോള്‍ പാലിക്കേണ്ട അതേ ചട്ടങ്ങളും എന്തെല്ലാമാണോ അതേ നിര്‍ദേശങ്ങള്‍ ഭൂമി രജിസ്ട്രേഷന്റെയും കാര്യത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്. കറന്‍സി നിരോധനത്തിന് പിന്നാലെ ഇത്തരമൊരു നിര്‍ദ്ദേശം കൊണ്ടുവന്നതിനെ ചൊല്ലി ചില പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
നിലവില്‍ പത്ത് ലക്ഷം രൂപയ്ക്ക്മേല്‍ സ്ഥലവിലയുള്ള ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാത്രമാണ് പാന്‍ ഡിക്ലറേഷന്‍ നല്‍കുന്നത്. പല മുതിര്‍ന്ന പൗരന്മാര്‍ക്കും പാന്‍കാര്‍ഡ് ഇല്ല. അവശരായി കിടക്കുന്നവരുമുണ്ട്. ഇവരുടെയല്ലാം ഭൂമി രജിസ്ട്രേഷന്‍ നടപടികള്‍ ഇനി എളുപ്പമാവില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ മുമ്പ് പ്രചരിച്ചതുപോലെ കറന്‍സി നിരോധനമെന്ന സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ മോദി കൊണ്ടുവരുന്ന പുതിയ നിയന്ത്രണത്തിന്റെ മുന്നൊരുക്കമാണ് ഇപ്പോഴത്തെ ആദായനികുതി വകുപ്പിന്റെ ഉത്തരവെന്നാണ് സൂചന. എപ്രിലില്‍ രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്ട്രൈക്ക് നടപ്പാക്കാന്‍ പോകുന്നതെന്ന സന്ദേശമാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. രാജ്യത്ത് ഓരോ വ്യക്തിക്കും ഇ-പ്രോപ്പര്‍ട്ടി പാസ്ബുക്ക് നല്‍കുമെന്ന് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

2017 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ വസ്തുക്കളും ഒരു വര്‍ഷത്തേക്ക് അസാധുവാക്കും. ഇതിനുശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ പേരിലുള്ള വസ്തുക്കള്‍ ഇ-പ്രൊപ്പര്‍ട്ടി പാസ് ബുക്കില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. അതുവരെ നിങ്ങളുടെ വസ്തു വില്‍ക്കാനോ മറ്റൊരു വസ്തു വാങ്ങാനോ അനുവാദം ഉണ്ടാകില്ല. ഇത്തരത്തില്‍ നല്‍കുന്ന ഇപ്രൊപ്പര്‍ട്ടി പാസ് ബുക്ക് നിങ്ങളുടെ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെടുത്തും.

വസ്തുവിന്റെ ഉടമകള്‍ നേരിട്ട് ഉടമസ്ഥാവകാശ രേഖകളുമായി ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ എത്തണം. അവിടെ ബന്ധപ്പെട്ട സ്പെഷ്യല്‍ ഓഫീസര്‍ നിങ്ങളുടെ രേഖകള്‍ ഇപ്രൊപ്പര്‍ട്ടി പാസ്ബുക്കുമായി ബന്ധപ്പെടുത്തും. ഇത്രയും ചെയ്തുകഴിഞ്ഞാല്‍ മാത്രമേ വസ്തു നിങ്ങളുടെ പേരിലേക്ക് മാറുകയും നിങ്ങള്‍ക്ക് ക്രയവിക്രയത്തിന് അവകാശം ലഭിക്കുകയും ചെയ്യൂ.
കേന്ദ്രം ഇത്തരത്തില്‍ ഒരു നടപടി പ്രഖ്യാപിക്കുമ്പോള്‍ വിഷമം ഉണ്ടാകുന്ന അടിയന്തിര ആവശ്യക്കാര്‍ക്കായി സ്പെഷ്യല്‍കൗണ്ടറുകള്‍ ഉണ്ടാകുമെന്നും സന്ദേശത്തില്‍ പറയുന്നു. അടിയന്തിര ആവശ്യങ്ങള്‍ക്കായി വസ്തു വില്‍ക്കുകയും വാങ്ങുകയും ചെയ്യേണ്ടവര്‍ക്ക് ഉടമസ്ഥാവകാശം ബോധ്യപ്പെടുത്തി ഇത്തരത്തില്‍ വില്‍പനയും വാങ്ങലും നടത്താനാകും. ഒരുവര്‍ഷം പൂര്‍ത്തിയാകുന്ന 2018 മാര്‍ച്ച് 31നകം രാജ്യത്തെ എല്ലാ ഭൂസ്വത്തുക്കളും ഇപ്രൊപ്പര്‍ട്ടി പാസ്ബുക്കില്‍ രേഖപ്പെടുത്തപ്പെടും.


Viewing all articles
Browse latest Browse all 20522

Trending Articles