Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പത്തടി നീളമുളള ഒരു കൂറ്റന്‍ മുതലയെ കീഴ്‌പ്പെടുത്ത പുലി; അപൂര്‍വ്വ വീഡിയോ കാണാം

$
0
0

പത്തടി നീളമുളള ഒരു കൂറ്റന്‍ മുതലയെ കീഴ്‌പ്പെടുത്തുന്ന പുലിയെ കണ്ടിട്ടുണ്ടോ..? ബ്രസീലിയന്‍ വനത്തിലെ ഒരു തടാകക്കരയിലാണ് സംഭവം. ബിബിസിയുടെ നേച്ചര്‍ ഡോക്കുമെന്ററിയായ പ്ലാനറ്റ് എര്‍ത്ത് രണ്ടാം സീസണിനായി മഡഗസ്സ്‌കറിലെയും ബ്രസീലിലെയും വനത്തില്‍ ഷൂട്ടിങ് നടക്കവേയാണ് ഈ അപൂര്‍വ ദൃശ്യം ഡേവിഡ് ആറ്റന്‍ബറോയുടെ കണ്ണില്‍പ്പെട്ടത്.

തടാകക്കരയിലൂടെ നീങ്ങുമ്പോഴാണ് മുതലയെ പുലിയുടെ കണ്ണില്‍പ്പെടുന്നത്. മുതലയെങ്കില്‍ മുതല എന്നു വിചാരിച്ച് എത്തിയ പുലിയ കണ്ട് അപകടം മണത്ത മുതല നീന്തി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ ചാടിവീണ പുലി മുതലയുടെ കഴുത്തില്‍ കടിമുറുക്കി. മുതലയുടെ ഏറ്റവും ദുര്‍ബലമായ ഭാഗം കഴുത്തിനു പിന്‍ഭാഗമാണ്.

ഇതറിയാവുന്നതു പോലെ കഴുത്തിനു പിന്നില്‍ കടിച്ചെടുത്ത് മുതലയുമായി പുലി വെള്ളത്തില്‍ നിന്നു കയറി. മുതലയെ തൂക്കിയെടുത്ത് കാട്ടിലേക്കു നീങ്ങുന്നതു വരെയാണ് വീഡിയോയില്‍. വെള്ളത്തിലാണെങ്കിലും കരയിലാണെങ്കിലും അപകടകാരികളാണ് മുതലകള്‍. ഇവയെ മറ്റു മൃഗങ്ങള്‍ വേട്ടയാടുന്ന കാഴ്ച അപൂര്‍വമായേകാണാറുള്ളൂ

.


Viewing all articles
Browse latest Browse all 20534

Trending Articles